മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് സൂക്ഷ്മസംരംഭങ്ങള്‍: അപേക്ഷ ക്ഷണിച്ചു

മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണവും ഉന്നമനവും ലക്ഷ്യമാക്കി മത്സ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമന്റെ (സാഫ്) ആഭിമുഖ്യത്തില്‍ സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് താല്‍പ്പര്യമുള്ള മത്സ്യത്തൊഴിലാളി വനിതകള്‍, മത്സ്യത്തൊഴിലാളികളുടെ ആശ്രിതരായ വനിതകള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ ഫിഷര്‍മെന്‍ ഫാമിലി രജിസറ്ററില്‍ രജിസ്റ്റര്‍ ചെയ്ത 20 നും 45 നും മദ്ധ്യേ പ്രായമുളള കുറഞ്ഞത് പത്താം ക്ലാസ് വരെയെങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം. ജൂലൈ 25 വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോറങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും നോഡല്‍ ഓഫീസ് സാഫ് ഇടുക്കി (ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി), മത്സ്യഭവന്‍ ഇടുക്കി, പൈനാവ് ഫോണ്‍:04862 233226, മത്സ്യഭവന്‍ നെടുങ്കണ്ടം ഫോണ്‍:04868 234505 എന്നീ ഓഫീസുകളുമായി ബന്ധപ്പെടണം.
















































































































