കുളമാവ് -കോട്ടമല റോഡിലൂടെ ഗതാഗതം പുനസ്ഥാപിക്കണം

ജില്ലയിലെ ടൂറിസം സാധ്യതകൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടർ . വി വിഗ്നേശ്വരി എട്ടാം തീയതി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രത്യേക യോഗം വിളിച്ചു ചേർത്തു.
ജില്ലയിലെ എല്ലാ പ്രദേശത്തുനിന്നുള്ള ടൂറിസം സംരംഭകരും ജനപ്രതിനികളും പങ്കെടുത്ത യോഗത്തിൽ അറക്കുളം പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ പി. ഏ വേലുക്കുട്ടനും പഞ്ചായത്ത് ടൂറിസം കൗൺസിൽ കോ-ഓർഡിനേറ്റർമാരായ സന്തോഷ് രാജേന്ദു, ജോസ് ഇടക്കര, സണ്ണി കൂട്ടുങ്കൽ എന്നിവരും പങ്കെടുത്തു. അറക്കുളം പഞ്ചായത്തിന്റെ ടൂറിസം സാധ്യതകൾക്ക് അനിവാര്യമായ കുളമാവ് കോട്ടമല റോഡ് വനം വകുപ്പിൽ നിന്നും മോചിപ്പിച്ച് കിട്ടണമെന്ന് യോഗത്തിൽ പി ഏ വേലുക്കുട്ടൻ ആവശ്യപ്പെട്ടു.
വാഗമൺ ഉൾപ്പെടുന്ന പീരുമേട്, ഇടുക്കി ആർച്ച് ഡാം ഉൾപ്പെടുന്ന ഇടുക്കി, തൊമ്മൻകുത്ത് ഉൾപ്പെടെ നിരവധി ടൂറിസം സ്പോട്ടുകളുള്ള തൊടുപുഴ എന്നീ മൂന്നു താലൂക്കുകളെ കേവലം എട്ട് കിലോമീറ്റർ കൊണ്ട് ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു കിട്ടേണ്ടത് ഇടുക്കിയുടെ ടൂറിസം വികസനത്തിൽ നിർണ്ണായകമാണെന്ന് യോഗത്തിന് ശേഷം കളക്ടറുടെ ചേമ്പറിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ ജില്ലാ കളക്ടറെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു.









































































