6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മനക്കരുത്തിനും കഠിന പ്രയത്‌നത്തിനും മുന്നില്‍ ശാരീരിക വൈകല്യങ്ങള്‍ വഴിമാറിയപ്പോള്‍ പ്രമോദിന് എത്തിപ്പെടാനായത് സ്വപ്നതുല്യമായ അംഗീകാരങ്ങളിലേക്ക്



കട്ടപ്പന :മനക്കരുത്തിനും കഠിന പ്രയത്‌നത്തിനും മുന്നില്‍ ശാരീരിക വൈകല്യങ്ങള്‍ വഴിമാറിയപ്പോള്‍ പ്രമോദിന് എത്തിപ്പെടാനായത് സ്വപ്നതുല്യമായ അംഗീകാരങ്ങളിലേക്ക്.ഏഷ്യയില്‍ ഫിഫ അംഗീകാരമുള്ള ആദ്യത്തെ അംഗപരിമിത ഫുട്‌ബാള്‍ കോച്ചായ കഞ്ഞിക്കുഴി അല്‍പ്പാറ പള്ളിക്കുന്നേല്‍ പ്രമോദ് എന്ന മുപ്പത്തിയൊന്‍പതുകാരന്‍ ഇപ്പോള്‍ ഫുട്‌ബോള്‍ വേള്‍ഡ് റെക്കോര്‍ഡ് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഫുട്‌ബോളിന്റെ മുകളില്‍ കയറി നിന്ന് ചെയ്യുന്ന ‘സ്‌കോട്ട് ‘എന്ന പ്രകടനത്തിനാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി അടുത്തയിലടെ പ്രമോദിനെത്തേടിയെത്തിയത്.
ജനിക്കുമ്ബോള്‍ പ്രമോദിന് ഇടതു കൈ ഇല്ലായിരുന്നു. വലതു കൈ ശോഷിച്ച്‌ ചുരുങ്ങിയ അവസ്ഥയിലുംകൂടിയായിരുന്നു. പരിമിതികളില്‍ മനം മടുത്ത് പിന്നോട്ട്പോകാന്‍ ആ കുഞ്ഞ് മനസ് തയ്യാറായില്ല.കഞ്ഞിക്കുഴി എസ്. എന്‍. യു. പി സ്കൂളില്‍ പഠിക്കുമ്ബോള്‍ ഓട്ടമത്സരങ്ങളില്‍ പങ്കെടുത്ത് സ്കൂള്‍ തലത്തില്‍ വിജയം നേടി. പിന്നീടെപ്പഴോ ഫുട്‌ബാളിനോട് ചങ്ങാത്തംകൂടി . കായിക താരമാകണമെന്ന അടങ്ങാത്ത ആഗ്രഹം കാലില്‍ സ്വപ്നങ്ങളുടെ ചിറക് മുളപ്പിച്ചു .അതോടെ കാല്‍പ്പന്ത് തട്ടി മുന്നേറി. 2002ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ യൂണിവേഴ്‌സിറ്റി തലത്തിലും പിന്നീട് അന്തര്‍ സര്‍വ്വകലാശാല ടീമിലും അംഗമായി. ഇതിനിടെ ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ സിര്‍ട്ടിഫിക്കറ്റ് നേടി അംഗപരിമിതര്‍ക്കുള്ള ഏഷ്യന്‍ ടീമിന്റെ പരീശീലകനുമായി. ഇടുക്കി കളക്ടറേറ്റില്‍ റവന്യൂ വകുപ്പില്‍ ക്ലറിക്കല്‍ തസ്തികയില്‍ ജോലി ചെയ്യുന്ന പ്രമോദ് വകുപ്പ് ജില്ലാ ടീമിന്റെ ക്യാപ്ടന്‍ കൂടിയാണ്. ഫുട്ബാള്‍ കൂടാതെ അന്തര്‍സംസ്ഥാന സര്‍വകലാശാല മാരത്തണില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ഈ ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഭിന്ന ശേഷിക്കാരനാണ് പ്രമോദ്. വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിക്കുന്നവര്‍ക്കുള്ള എ .പി .ജെ അബ്ദുള്‍കലാം പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഇത്രത്തോളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടില്ല എന്നതില്‍ ചെറിയ പരിഭവമുണ്ടെങ്കിലും അതൊക്കെ തന്റെ ഇച്ഛാശക്തിയില്‍ ഇനിയും നേടാനാകുമെന്ന ആത്മവിശ്വാസമാണ് പ്രമോദിനുള്ളത്.പിതാവ് പരേതനായ ദാസ്. മാതാവ്: ചിന്നമ്മ. ഭാര്യ: എലിസബത്ത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!