മണിപ്പാറ സെൻറ് മേരീസ് സ്കൂളിലെഇംഗ്ലീഷ് ഫെസ്റ്റ് ജില്ലാ കളക്ടർഉദ്ഘാടനം ചെയ്തു…..
ചെറുതോണി. മണിപ്പാറ സെന്റ്. മേരീസ് യു. പി. സ്കൂളിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഇടുക്കി ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഐ.എ.എസ്. പറഞ്ഞു…….. സ്കൂളിന്റെ എക്സ്പ്ലോർ ഇംഗ്ലീഷ് ഫെസ്റ്റ് കരിമ്പൻ ടൗണിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ……. മാതൃഭാഷയോടൊപ്പം ഇംഗ്ലീഷ് പഠനം സുഗമമാക്കാൻ സ്കൂൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണ്. ഭാഷകൾ അനായാസം സംസാരിക്കാൻ സന്തോഷത്തോടെ , പ്രത്യാശയോടെ, പരിശ്രമിച്ച് പഠിക്കണമെന്ന് ജില്ലാ കളക്ടർ കുട്ടികളോട് അഭ്യർത്ഥിച്ചു. അധ്യാപകരും രക്ഷകർത്താക്കളും ആവശ്യമായ പ്രോൽസാഹനം നൽകണമെന്നും അവർ പറഞ്ഞു…..
ഇംഗ്ലീഷ് ഭാഷയിലെ കുട്ടികളുടെ പ്രാവീണ്യം തെളിയിച്ച വിവിധങ്ങളായ പരിപാടികൾ നടന്നു. സംസ്ഥാന-ജില്ലാ – സബ്ജില്ലാ തലങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ………….. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡിറ്റാജ് ജോസഫ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ കൃപ സി.എം.സി, പി.റ്റി.എ. പ്രസിഡണ്ട് ബിജുമോൻ ജോസഫ്, എം. പി. റ്റി. എ പ്രസിഡന്റ് പ്രിൻസി വർഗീസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതിയംഗങ്ങളായ അമലാ ജോർജ് , എം.സി. അനീസ്, ബ്രിജിത വി.ജെ , സിസ്റ്റർ നിഷാമോൾ കെ. ജോൺ ,ഡൈനീഷ്യ സ്കറിയ, ഡോണ ഷാജു, ആൻ മരിയ ജോസ്,,വിൽ സൺ ജോസഫ് സ്കൂൾ ലീഡർ അർച്ചനാ റ്റി. ബെന്നി തുടങ്ങിയവർ നേതൃത്വം നൽകി……… സ്കൂൾ ഹാളിനുപുറത്ത് ടൗണിൽ നടന്ന ഇംഗ്ലീഷ് ഫെസ്റ്റിൽ രക്ഷകർത്താക്കളും ടൗണിലെ വ്യാപാരികളും ബഹുജനങ്ങളും ഉൾപ്പെടെ നൂറ് കണക്കിനാളുകൾ പങ്കാളികളായി…………. ജോർജ് വർഗീസ് വെട്ടിയാങ്കൽ, ഇംഗ്ലീഷ് അധ്യാപകൻ