കാൽവരി മൗണ്ട് സെൻറ് ജോർജ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിനെയും വിശുദ്ധ സെബസ്ത്യാനോസിനെ തിരുനാളിന് ജനുവരി 30ന് തുടക്കമാകും.

ജൂബിലി സ്മാരകമായി നിർമ്മിച്ച
വിയാ
ഡോളാറോസ എന്ന രക്ഷാകര ശില്പ സമുച്ചയത്തിന്റെ വെഞ്ചിരിപ്പ് നടക്കും. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വെഞ്ചിരിപ്പ് കർമ്മം നിർവഹിക്കും.
കാൽവരി മൗണ്ട് സെൻറ് ജോർജ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗ്ഗീസ് സെബസ്ത്യാനോസ് സഹദാന്മാരുടെ തിരുനാളിന് ജനുവരി 30ന് തുടക്കമാകും നാല് ദിവസങ്ങളായാണ് ആഘോഷങ്ങൾ നടക്കുക ജനുവരി 30 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 45 തിരുനാൾ കൊടിയേറ്റ് കർമ്മം നടക്കും തുടർന്ന് പൊന്തിഫിക്കൽ കുർബാന ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അർപ്പിക്കും മൂവാറ്റുപുഴ കാർമൽ പ്രവിശ്വ പ്രൊവിൻ
ഷ്യാൾ ഫാദർ മാത്യു മഞ്ഞക്കുന്നേൽ സി എം ഐ പ്രൊവിൻഷ്യൻ ഓഡിറ്റർ ഫാദർ ജോർജ് മാരിപ്പാട്ട് സി എം ഐ എന്നിവർ സഹകാർമ്മികർ ആയിരിക്കും
വൈകിട്ട് അഞ്ചുമണിക്ക് പള്ളി അങ്കണത്തിൽ പണിതുയർത്തിയിരിക്കുന്ന യേശുവിൻറെ മനുഷ്യാവതാരത്തിന്റെ ജൂബിലി സ്മാരകമായ വിയ ഡോള റോസ എന്ന രക്ഷാകര ശില്പ സമുച്ചയത്തിന്റെ യും ലൂർദ് മാതാവിന്റെഗ്രോട്ടോയുടെയും വെഞ്ചിരിപ്പ് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നിൽ നിർവഹിക്കും.
തുടർന്ന് സ്നേഹവിരുന്ന് നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വൈദികരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനകൾ നടക്കും.
ഫെബ്രുവരി 2 ഞായറാഴ്ച വൈകിട്ട് 8 45 ന് അന്തരിച്ച കെസി ജോർജ് കട്ടപ്പന എഴുതിയ ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷൻ എന്ന നാടകവും അരങ്ങേറും. നടത്തിയ വാർത്താ
സമ്മേളനത്തിൽ ഫാദർ ഫിലിപ്പ് മണ്ണകത്ത് ഫാദർ ജോബിൻ ഒഴാക്കല്‍ കുര്യൻ ചീരംകുന്നേൽ ഈപ്പച്ചൻ ആയില്യക്കുന്നേൽ ജോസഫ് കുര്യൻ എന്നിവർ പങ്കെടുത്തു
















































































































