റസിഡന്‍ഷ്യല്‍ സ്കൂൾ പ്രവേശനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിച്ചുവരുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 2025-2026 അദ്ധ്യയന വര്‍ഷം 5-ാം ക്ലാസ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്ത പട്ടികവര്‍ഗ്ഗ, പട്ടികജാതി വിഭാഗങ്ങളിലെ ആണ്‍കുട്ടികളായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിതശതമാനം സീറ്റുകളിലേക്ക് ജനറല്‍വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും (പി.വി.റ്റി.ജി വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിയില്ല) അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 20 വരെ ഓണ്‍ലൈനായി www.stmrs.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍ അയ്ക്കുന്നതിനുള്ള സൗകര്യങ്ങള്‍ എം.ആര്.എസ് മൂന്നാര്‍, മറയൂര്‍, മൂന്നാര്‍, അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864224399.