6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജില്ലയിൽ ടൂറിസം രംഗത്ത് പി പി പി മോഡൽ വ്യാപകമാക്കാൻ തീരുമാനം



ജില്ലയുടെ ടൂറിസം രംഗത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പി പി പി മോഡൽ (പൊതു-സ്വകാര്യ പങ്കാളിത്തം )വ്യാപകമാക്കാൻ തീരുമാനം. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ജില്ലാ ടൂറിസം കൗൺസിൽ എക്സിക്യൂട്ടീവ് സമിതി യോഗമാണ് ആശയം മുന്നോട്ടുവച്ചത്. അഡ്വ. എ രാജ എം എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ജില്ലാ കളക്ടർ വി വിഗ്നേശ്വരി, ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ സി വി വർഗീസ് , മറ്റ് എക്സിക്യൂട്ടീവ് സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.അന്തർദേശീയ ടൂറിസ്റ്റുകളെയും തദ്ദേശീയരെയും ലക്ഷ്യമിട്ട് ജില്ലയുടെ ടൂറിസം പ്ലാൻ തയ്യാറാക്കേണ്ടതുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഓൺലൈനായി വിവരങ്ങൾ നൽകുന്നതിന് മൊബൈൽ ആപ്പ് തയ്യാറാക്കണം. ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് യൂണിഫോം നൽകുന്നത് ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു കോടി 38 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പീരുമേട് ഇക്കോ ലോഡ്ജ് ഉദ്‌ഘാടനത്തിന് തയ്യാറായിട്ടുണ്ടെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു. മൂന്ന് കോടി രൂപ ചെലവിട്ട് നിർമ്മിച്ച ഇടുക്കി കുടിയേറ്റ സ്മാരകത്തിന്റെ ഒന്നാം ഘട്ടം നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ നിർത്തി വച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മൂന്ന് കോടി 82 ലക്ഷം ചെലവിൽ ഇടുക്കി യാത്രി നിവാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
പീരുമേട് ഗസ്റ്റ് ഹൗസ് നവീകരണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണെന്നും സെക്രട്ടറി പറഞ്ഞു.

ജില്ലയിൽ പുതിയതായി ആരംഭിക്കാവുന്ന ടൂറിസം കേന്ദ്രങ്ങളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.
പരുന്തുംപാറ ടൂറിസം കേന്ദ്രം ,വാഗമണ്ണിലെ വരാട്ടുമേട് വ്യൂ പോയിന്റ് , പാണ്ടിപ്പാറ വ്യൂ പോയിന്റ്
ഇടുക്കി ആർച്ച് ഡാമിന്റെ കാഴ്ച കാണാൻ സാധിക്കുന്ന വ്യൂ പോയിന്റ്, നാടുകാണി പവലിയനിൽ നിന്നും
മൂലമറ്റത്തേയ്ക്ക് റോപ്പ് കാർ പദ്ധതിയുടെ സാധ്യത, കാഞ്ഞാർ എം.വി.ഐ.പി പദ്ധതി,വടക്കേപ്പുഴ ഡൈവേഷൻ പ്രദേശത്ത് ബോട്ടിംഗ്, ഇലവീഴാപ്പൂഞ്ചിറയിൽ ഇടുക്കി ജില്ലയിൽ വരുന്ന പ്രദേശത്ത് വ്യൂ പോയിന്റ് , കെ.എസ്.ഇ.ബി യുടെ സഹകരണത്തോടെ അഞ്ചുരുളിയിൽ ടൂറിസ്ററ് കേന്ദ്രം എന്നിവയാണ് പുതിയ സാധ്യതകൾ. കേന്ദ്രം ടൂറിസം പ്ലാൻ പ്രകാരം പദ്ധതികൾ പ്രവർത്തികമാക്കുന്നതിനും സമിതി ആലോചിക്കുന്നു.

മൂന്ന് മാസം കൊണ്ട് പി പി പി മോഡലിൽ അരുവിക്കുഴിയിൽ ടൂറിസം പദ്ധതി , ഇടുക്കി പാർക്കിൽ കുട്ടികളുടെ പാർക്ക് , ശ്രീനാരായണപുരത്ത് ജലസാഹസിക വിനോദങ്ങൾ ,രാമക്കൽമേട്ടിൽ കുട്ടികളുടെ പാർക്ക്, മൂന്നാർ മുതിരപ്പുഴയിൽ വാക് വേ, ഫുഡ് സ്ട്രീറ്റ് എന്നിവയും ജില്ലാ ടൂറിസം കൗൺസിലിന്റെ പരിഗണനയിലാണ്










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!