Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

തൊടുപുഴ വണ്ണപ്പുറം പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ



തൊടുപുഴ വണ്ണപ്പുറം പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.അമർ ഇലാഹിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം വേണമെന്ന് യു ഡി എഫ് നേതൃത്വം ആവശ്യപ്പെട്ടു.സംഭവത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം വകുപ്പ് മന്ത്രി രാജിവെക്കണം എന്ന് ഇടുക്കി എം പി അഡ്വ ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ മുഖ്യമന്ത്രി വനം വകുപ്പ് മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉച്ച കഴിഞ്ഞാണ് മുള്ളരിങ്ങാട് അമേൽതൊട്ടിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചത്. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. തേക്കിൻകൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.

തേക്കിൻകൂപ്പിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ അമർ ഇലാഹി സുഹൃത്തിനൊപ്പം പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്.

അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമണത്തിൽ അമൽ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റു. കാട്ടാനയെ കണ്ട് പേടിച്ചോടിയ സുഹൃത്തിനും പരിക്കേറ്റു. സുഹൃത്ത് മൻസൂറിന്റെ കാലിനാണ് പരിക്കേറ്റത്. മൻസൂർ ചികിത്സയിലാണ്.മൻസൂർ പറഞ്ഞത് അനുസരിച്ച് നാട്ടുകാർ അമർ ഇലാഹിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തൊടുപുഴ കാരിക്കോട് താലൂക്ക് ആശുപത്രിയിലാണ് കൊണ്ടുവന്നത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ അമർ ഇലാഹിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.


കാട്ടാന ശല്യമുള്ള പ്രദേശമാണ് മുള്ളരിങ്ങാട്. കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് ഒരു മാസം മുൻപ് നാട്ടുകാരും വനംവകുപ്പും സംയുക്തമായി കാട്ടാനകളെ തുരത്താനുള്ള ദൗത്യം നിർവഹിച്ചിരുന്നു. ഇതിന് ശേഷം കാട്ടാനകൾ ഈ പ്രദേശത്ത് നിന്ന് മറ്റൊരു ഭാഗത്തേയ്ക്ക് പോയി എന്നാണ് വനംവകുപ്പ് പറഞ്ഞിരുന്നത്. ദിവസങ്ങൾക്ക് മുൻപാണ് കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചത്. ഈ പ്രദേശത്തിനോട് തൊട്ടുചേർന്ന് കിടക്കുന്ന സ്ഥലമാണ് മുള്ളരിങ്ങാട് മേഖല.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!