Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സിഎൻജിക്ക് വില വര്‍ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍
ഗ്യാസ് കമ്പനികളായ ഇന്ത്യ ഗ്യാസ് ലിമിറ്റഡും അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡും സിഎൻജിക്ക് വില വർധിപ്പിക്കാനൊരുങ്ങുന്നു. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന വിലകുറഞ്ഞ പ്രകൃതിവാതകത്തിന്റെ വിതരണം ഒരു മാസത്തിനിടെ സർക്കാർ രണ്ടാം തവണയും വെട്ടിക്കുറച്ചതോടെയാണിത്. ഈ സാഹചര്യത്തില്‍ വിലകൂട്ടേണ്ടിവരുമെന്നാണു ഗ്യാസ് റീട്ടെയ്ലർമാർ നല്കുന്ന മുന്നറിയിപ്പ്.*
എന്നാല്‍ ഈ കമ്പനികള്‍ കൊള്ളലാഭം ഉണ്ടാക്കുന്നവരാണെന്നും വിലവിർധന അനാവശ്യമാണെന്നുമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാട്. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് കഴിഞ്ഞ സാന്പത്തിക വർഷം 1,748 കോടി രൂപയുടെ ലാഭമാണ് നേടിയത്. മഹാനഗർ ഗ്യാസ് ലിമിറ്റഡ് 1,300 കോടി രൂപയുടെ ലാഭമാണുണ്ടാക്കിയത്. ഇത്രയും ലാഭം കൊയ്യുന്ന റീട്ടെയ്ലർമാർ വേറെ ആരാണുള്ളതെന്നു മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ചോദിച്ചു.