Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലണം യൂത്ത് ഫ്രണ്ട് (എം)



കാട് ഇറങ്ങി ജനവാസ മേഖലകളിൽ എത്തുന്ന വന്യജീവികൾ മനുഷ്യൻറെ ജീവൻ അപഹരിക്കുന്നതും, കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും നിയന്ത്രിക്കുവാൻ ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലണമെന്നും, ഇതിനുള്ള അവകാശം കർഷകന് നൽകണമെന്നും കേരള യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡൻറ് ശ്രീ. ജോമോൻ പൊടിപാറ ഏറ്റുമാനൂർ കാസ മരിയ സെൻററിൽ നടന്ന കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന നേതൃ ക്യാമ്പിൽ പ്രമേയം അവതരിപ്പിച്ചു.

വംശനാശം സംഭവിക്കുന്ന ജീവജാലങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി 1972 കൊണ്ടുവന്ന വനം, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തുകൊണ്ട് മനുഷ്യ ജീവനും സ്വത്തിനും വെല്ലുവിളി സൃഷ്ടിക്കുന്ന മുഴുവൻ വന്യമൃഗങ്ങളെയും നിയന്ത്രിക്കുന്നതിന് വേണ്ട നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും, വന്യജീവി ആക്രമണങ്ങൾ വർധിക്കുന്നതിന്റെ കാരണം കൃത്യമായി മനസ്സിലാക്കിക്കൊണ്ട് വനത്തിനുള്ളിൽ വന്യജീവികൾക്ക് ആവശ്യമായ ആയ ജലവും, ആഹാരവും ലഭ്യമാക്കുന്നതിനുള്ള നടപടി വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും വന്യജീവികൾ കാടുവിട്ടിറങ്ങുന്നതിനുള്ള സാഹചര്യം പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതുമാണ്. വിദേശരാജ്യങ്ങളിൽ നടപ്പാക്കിയിട്ടുള്ള കള്ളിഗ് പോലെയുള്ള പദ്ധതികൾ നമ്മുടെ രാജ്യത്തും നടപ്പിലാക്കുന്നതിലൂടെ വന്യജീവികളുടെ ക്രമാതീതമായ വർദ്ധനവിന് ഒരു പരിഹാരം കാണുവാൻ സാധിക്കുന്ന സാഹചര്യത്തിൽ അത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ കൃത്യമായ നിലപാട് സ്വീകരിച്ചുകൊണ്ട് നിയമഭേദഗതി നടപ്പിൽ വരുത്തണമെന്നും പൊതുജനത്തിന്റെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നും പ്രമേയത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.



യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് ശ്രീ. സിറിയക് ചാഴികാടൻ്റെ നേതൃത്വത്തിൽ നടന്ന കേരള യൂത്ത് ഫ്രണ്ട് (എം) സ്റ്റേറ്റ് ലീഡേഴ്സ് സമ്മിറ്റ് കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യുകയും ,പാർലമെൻററി പാർട്ടി ലീഡറും സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രിയുമായ ശ്രീ റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു, പാർട്ടി വൈസ് ചെയർമാൻ ശ്രീ തോമസ് ചാഴികാടൻ എക്സ് എം പി,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, അഡ്വക്കറ്റ് അലക്സ് കോഴിമല , അഡ്വക്കറ്റ് ജോബ് മൈക്കിൾ എംഎൽഎ, ശ്രീ. സാജൻ തൊടുക,ബേബി ഉഴുതുവാൻ എന്നീ നേതാക്കൾ പങ്കെടുത്ത ക്യാമ്പിൽ, ജില്ലയിൽ നിന്നും സംസ്ഥാന നേതാക്കളായ ജെഫിൻ കൊടുവേലിൽ, വിപിൻ സി അഗസ്റ്റിൻ, റോയ്സൺ കുഴിഞ്ഞാലിൽ, അനിൽ ആൻറണി കോലത്ത്, അനീഷ് മങ്ങാരത്ത് എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!