പട്ടാപകൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സ് കുത്തി തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു
വണ്ടിപ്പെരിയാർ: പട്ടാപകൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സ് കുത്തി തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു.
ചുരക്കുളം എസ്റ്റ്റ്റേറ്റിലെ അയ്യപ്പൻ കോവിൽ ഡിവിഷനിലെ സൂപ്പർവൈസർ രാജേഷിൻ്റെ ക്വാർട്ടേഴ്സാണ് പകൽ മോഷ്ടാവ് കുത്തി തുറന്നത്. ചൊവ്വാഴ്ച്ച പത്തോടെ ചായ കുടിക്കുന്നതിനായി സൂപ്പർവൈസറായ രാജേഷും സുഹൃത്തും ക്വാർട്ടേഴ്സിൽ വന്നപ്പം കതകിൻ്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തി.
തുടർന്ന് അകത്ത് കയറി നോക്കിയപ്പോൾ അലമാര കുത്തി തുറന്ന നിലയിൽ കണ്ടെത്തി.
പിന്നീട് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവൻ സ്വർണം മൂവായിരം രൂപയും നഷ്ടപ്പെട്ടതായി രാജേഷിന് മനസിലായി. തുടർന്ന് എസ്റ്റേറ്റ് അധികൃതരേയും പോലീസിനെയും വിവരമറിയിച്ചു.
തടർന്ന് വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ പരിസരത്ത് ചുറ്റി തിരിഞ്ഞ് നടയാളെ കുറിച്ച് വഴിയാത്രക്കാർ എസ്റേറ്റ് അധികൃതരോട് വിവരം ധരിപ്പിച്ചിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണത്തിൽ ഒരാളെ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ എടുത്തു.