6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന നഗരസഭയിലെ ലെഗസി മാലിന്യം നീക്കാൻ 77 ലക്ഷം രൂപയുടെ കരാർ. മാലിന്യ സംസ്കരണശാലയിലാണ് ടൺകണക്കിന് മാലിന്യം കെട്ടിക്കിടക്കുന്നത്.



കട്ടപ്പന നഗരസഭ മാലിന്യ സംസ്കരണ ശാലയിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനാണ് നടപടിയായത്. ടൺ കണക്കിന് വരുന്ന മാലിന്യം നീക്കം ചെയ്യുന്നതിനായി 77 ലക്ഷം രൂപയുടെ ടെണ്ടറാണ് നഗരസഭ ക്ഷണിച്ചിരുന്നത്. ഇതിൽ കരാറുകാർ ഒപ്പുവെച്ചുവെന്നും ഉടനടി മാലിന്യ നീക്കത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും നഗരസഭ വൈസ് ചെയർമാൻ കെ ജെ ബെന്നി പറഞ്ഞു.

പുളിയന്മലയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണശാലയിൽ വലിയതോതിൽ മാലിന്യം കെട്ടിക്കിടന്നിരുന്നത് വിവാദങ്ങൾക്ക് കാരണമായിരുന്നു. വർഷങ്ങൾ ആയിട്ടുള്ള മാലിന്യമാണ് ഇവിടെ കുന്ന് കൂടിയിരുന്നത് .കൃത്യ സമയത്ത് ഇവ നീക്കം ചെയ്യാതിരുന്നതിനാൽ മാലിന്യം കുന്ന് കൂടി സാംക്രമിക രോഗ ഭീഷണി അടക്കം ഉണ്ടാകുന്നതിനും കാരണമായിരുന്നു. ഇതോടെയാണ് നഗരസഭ അടിയന്തര നടപടി എന്നോണം മാലിന്യ നീക്കത്തിനായി കരാർ ക്ഷണിച്ചത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!