Idukki വാര്‍ത്തകള്‍
ഇടുക്കി എൽഡിഎഫ് ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് കെ കെ ശിവരാമനെ നീക്കി

ഇടുക്കി എൽഡിഎഫ് ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് കെ കെ ശിവരാമനെ നീക്കി. സിപിഐ സംസ്ഥാന എക്സിക്യുട്ടീവിൻ്റെതാണ് തീരുമാനം. സിപിഎം പരാതിയെ തുടർന്നാണ് നടപടി. സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസ് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന് പരാതി നൽകിയിരുന്നു. ഇ പി ജയരാജൻ ബിനോയ് വിശ്വത്തോട് ഇക്കാര്യത്തിൽ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
ശിവരാമന്റെ എഫ്ബി പോസ്റ്റുകൾ ഘടക കക്ഷികൾക്ക് ദോഷം വരുത്തിയെന്ന് ബിനോയ് വിശ്വം സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞു. മുന്നണി മര്യാദകൾ പാലിക്കാതെയുള്ള അഭിപ്രായങ്ങൾ കെ കെ ശിവരാമൻ നടത്തിയെന്നാണ് സി പി എം ന്റെ പരാതി.













































































