Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വണ്ടന്മേട് പഞ്ചായത്തിലെ കടശിക്കടവില്‍ സ്വകാര്യ വ്യക്തി പുറമ്പോക്ക് ഭൂമി കൈയേറുന്നതായി പരാതി.
കടശിക്കടവ് ജംക്ഷനിലാണ് കൈയേറ്റ ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാന്‍ ശ്രമം നടക്കുന്നത്. അടുത്തിടെ സ്ഥലം വാങ്ങിയ ആള് ഇവിടെ കടമുറികള്‍ പണിയുന്നതിന് പഞ്ചായത്തില്‍ നിന്നും അനുമതി വാങ്ങിയിരുന്നു.
പട്ടയ സ്ഥലത്ത് കെട്ടിടം നിര്‍മിക്കാനാണ് പഞ്ചായത്ത് അനുമതി നല്‍കിയത്.
എന്നാല്‍ ഇതിനെ മറയാക്കി പട്ടയ ഭൂമിയോട് ചേര്‍ന്നു കിടക്കുന്ന പുറമ്പോക്ക് ഭൂമി കൈയേറാനാണ് ഇവര്‍ ശ്രമം നടത്തുന്നത്. ഇതിനെതിരെ കോടതിയെ സമീപിച്ചതായും പുറമ്പോക്ക് ഭൂമിയിലെ നിര്‍മാണം അനുവദിക്കില്ലെന്നും വണ്ടന്മേട് പഞ്ചായത്ത് മെമ്പര്‍ രാജാമാട്ടുക്കാരന്‍ പറഞ്ഞു.