നാട്ടുവാര്‍ത്തകള്‍
കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ വീട് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു
വണ്ടിപെരിയാര്‍: ചുരക്കുളം എസേ്റ്ററ്റില്‍ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ വീട് മുന്‍ പ്രതിപക്ഷേ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. കേസില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഉടന്‍ പിടികൂടണമെന്നും കേസന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം ഉണ്ടാവുകയും പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയെ അടക്കിയ സ്വലത്ത് പുഷ്പാര്‍ച്ചന നടത്തിയാണ് അദ്ദേഹം മടങ്ങിയത്. ഷാനിമോള്‍ ഉസ്മാന്, ഇബ്രാഹിം കുട്ടി കല്ലാര്‍, അഡ്വ.ഇ.എം ആഗസ്തി, എസ്.അശോകന് എന്നിവരും ഒപ്പമുണ്ടായിരുന്നു.