ഇടുക്കി ജില്ലാ സീനിയർ ,അണ്ടർ 19 സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ജൂലൈ 7 ന് കട്ടപ്പനയിൽ .
കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ സീനിയർ,
അണ്ടർ 19
സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2024 ജൂലൈ 7 രാവിലെ 9:30 മണിക്ക് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപം
മാസ്റ്റേഴ്സ് അക്കാഡമി ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.
സീനിയർ ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ലാ നിവാസികളായവർക്ക് പ്രായഭേദമന്യേ പങ്കെടുക്കാം.
അണ്ടർ 19 മൽസരത്തിൽ
01.01.2006 ന് ശേഷം ജനന തിയതി ഉള്ളവർക്ക് പങ്കെടുക്കാം
മത്സരാർത്ഥികൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ ആധാർ കാർഡിന്റെയോ ജനന സർട്ടിഫിക്കറ്റ്ന്റെയോ കോപ്പി എന്നിവ ഹാജരാക്കണം.
രണ്ടുകാറ്റഗറിയിലും
ആദ്യ നാല് സ്ഥാനങ്ങൾ നേടുന്നവർ സംസ്‌ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് ഇടുക്കി ജില്ലയിൽ നിന്ന് യോഗ്യത നേടും.
മുഴുവൻ മത്സരങ്ങളും കളിക്കുന്ന എല്ലാവർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ജൂലൈ 6 ന് വൈകിട്ട് 8ന് മുൻപായി 150 രൂപ ഫീസ് അടച്ച് ഓൺലൈനായി പേര് രജിസ്‌റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ 9645672111
രാജൻ കെ എൻ (ചെയർമാൻ, ഇടുക്കി ഡിസ്ട്രിക്ട് ഓർഗനൈസിങ് കമ്മിറ്റി )
9961240068
ജോബി ജോസ്
(വൈസ് ചെയർമാൻ ഇടുക്കി ഡിസ്ട്രിക്ട് ഓർഗനൈസിങ് കമ്മിറ്റി)