6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ



സഹകരണ മേഖലയെ സംരക്ഷിച്ചുനിലനിര്‍ത്തുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് എം എം മണി എംഎല്‍എ. ശാന്തിഗ്രാം സഹകരണ ബാങ്കിന്റെ ഗ്രാമീണ നിക്ഷേപ സമാഹരണ യജ്ഞവും സഹകാരി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ പൊതുസ്വത്താണ്. ഗ്രാമീണ മേഖലകളിലെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്നത് ഈ സ്ഥാപനങ്ങളെയാണ്. അതിന്റെ മുന്നേറ്റത്തിലും പ്രവര്‍ത്തനത്തിലും മുഖ്യപങ്ക് വഹിക്കുന്നത് സഹകാരികളാണ്. കാര്‍ഷികം, വ്യവസായം ഉള്‍പ്പെടെ എല്ലാ മേഖലകളിലെല്ലാം സഹകരണ സംഘങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു. ശാന്തിഗ്രാം ബാങ്കിന്റെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്നും എം എം മണി എംഎല്‍എ പറഞ്ഞു.
ഗ്രാമീണ നിക്ഷേപ യജ്ഞത്തിലൂടെ ശാന്തിഗ്രാം സഹകരണ ബാങ്ക് ഒറ്റദിവസം കൊണ്ട് സമാഹരിച്ചത് 1,87,49,517 രൂപ. നിക്ഷേപ സമാഹരണ യജ്ഞവും സഹകാരി സംഗമവും എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോയി ജോര്‍ജ് കുഴികുത്തിയാനി അധ്യക്ഷനായി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസുകുട്ടി കണ്ണമുണ്ടയില്‍, ലാലച്ചന്‍ വെള്ളക്കട, ഇരട്ടയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, പഞ്ചായത്ത് അംഗം സിനി മാത്യു, ഷെനില്‍ എല്‍ദോസ്, പി ബി ഷാജി, ബെന്നി മുത്തുമാംകുഴി, കെ സി രമേശന്‍, കെ ജി വാസുദേവന്‍ നായര്‍, ബെന്നി തോമസ്, ബിന്‍സി ജോണി, സെക്രട്ടറി ടി എസ് മനോജ് എന്നിവര്‍ സംസാരിച്ചു.
സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ നന്മയ്ക്ക്, കരുത്തേകാന്‍ ഒരുമിക്കാം എന്ന മുദ്രാവാക്യവുമായി സഹകരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുനടത്തുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കാര്‍ഷിക മേഖല കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന ബാങ്കിന് 132 കോടി പ്രവര്‍ത്തനമൂലധനവും 42 കോടി രൂപ നിക്ഷേപവും 81 കോടി രൂപ വായ്പയുമുണ്ട്. ചെമ്പകപ്പാറ, ഈട്ടിത്തോപ്പ്, നെല്ലിപ്പാറ എന്നിവിടങ്ങളില്‍ ശാഖകളും പ്രവര്‍ത്തിച്ചുവരുന്നു. ശാന്തിഗ്രാം, നെല്ലിപ്പാറ, കൊച്ചുകാമാക്ഷി എന്നിവിടങ്ങളില്‍ സഹകരണ നീതി സ്റ്റോറുകളും ശാന്തിഗ്രാം, ചെമ്പകപ്പാറ എന്നിവിടങ്ങളില്‍ വളംഡിപ്പോയും ഇടിഞ്ഞമലയില്‍ കാര്‍ഷിക നഴ്‌സറിയും ശാന്തിഗ്രാമില്‍ ഹെഡ് ഓഫീസിനോടനുബന്ധിച്ച് സഹകരണ ഏലക്കസ്റ്റോറും പ്രവര്‍ത്തിക്കുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!