Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുടുംബ പ്രശ്നനം; ഇടുക്കിയിൽ രണ്ടു വയസ്സുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി
പൈനാവില്‍ പിഞ്ചുകുഞ്ഞിനോട് കണ്ണിലാ ക്രൂരത. കുടുംബ പ്രശ്നത്തെ തുടർന്ന് രണ്ടു വയസ്സുകാരിയുടെ ദേഹത്ത് ബന്ധു പെട്രോള്‍ ഒഴിച്ച് തീകൊളുത്തി.
കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് പ്രതി. കൊച്ചു മകള്‍ ദിയയെ രക്ഷിക്കാൻ ശ്രമിക്കവേ മുത്തശ്ശി അന്നക്കുട്ടിക്കും (57) പൊള്ളലേറ്റു. പൈനാവ് അൻപത്തിയാറ് കോളനിയില്‍ ആണ് ഇവർ താമസിക്കുന്നത്.
രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല. കുഞ്ഞിന് പതിനഞ്ച് ശതമാനവും അന്നകുട്ടിക്ക് മുപ്പത് ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമിച്ചത്. സന്തോഷിൻ്റെ ഭാര്യയുടെ സഹോദരൻ്റെ കുഞ്ഞാണ് പരിക്കേറ്റ ദിയ. കുടുംബ പ്രശ്നത്തെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.