അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നിന്നും ശ്രീപെരുമ്പത്തൂരിലേക്ക് രാജീവ് സ്മൃതി യാത്ര ആരംഭിച്ചു
അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നിന്നും ശ്രീ പെരിമ്പത്തൂരിലേക്ക് രാജീവ് സ്മൃതി യാത്ര . ആരംഭിച്ചു.
രാവിലെ 9 മണിക്ക് കട്ടപ്പന ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച
യാത്ര മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോയ് തോമസ് ഫ്ലാഗ് ഓഫ് ചെയ്തു
ഇരുപത്തിയൊന്നാം തീയതി ശ്രീ പെരുമ്പത്തൂരിൽ നടക്കുന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി അംഗം അഡ്വ. ഇ. എം ആഗസ്തി ഉദ്ഘാടനം ചെയ്യും.
ലോക രാഷ്ട്രങ്ങളുടെ മുമ്പിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചറിയിച്ച ശക്തമായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്ന് ഇ എം ആഗസ്തി പറഞ്ഞു
വർഗീയ ഫാസിസ്റ്റ് ശക്തികളോട് ഒരിക്കലും
സന്ധി ചെയ്യാതെ ഭാരതത്തിൻറെ മതേതരത്വം കാത്തുസൂക്ഷിക്കാൻ അദ്ദേഹം എന്നും
ശ്രദ്ധിച്ചിരുന്നു.
ഈ നിലപാട് മൂലമാണ് അദ്ദേഹത്തിൻറെ സ്വന്തം ജീവൻ ബലിയർപ്പിക്കേണ്ടി വന്നത്.
രാജീവ് ഗാന്ധിയെ പോലെ ഒരു ഭരണാധികാരിയുടെ അഭാവം ഇന്ന് ഭാരത ജനത തിരിച്ചറിയുന്നുന്നെത് യാഥാർത്ഥ്യമാണന്ന് ജാഥ ക്യാപ്റ്റൻ തോമസ്മൈക്കിൾ പറഞ്ഞു
ഈ സാഹചര്യത്തിൽ രാജീവ് ഗാന്ധിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു കൊാണ് കോൺഗ്രസ് പ്രവർത്തകർ പെരുമ്പത്തൂരിലേക്ക് സ്മൃതിയാത്ര നടത്തുന്നതെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്.തോമസ് മൈക്കിൾ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ്. സിജു ചക്കും മൂട്ടിൽ, ഷാജി വെള്ളം മാക്കൽ, കെ.ഡി.രാധാകൃഷ്ണൻ , കെ.എ മാത്യൂ , എ എം സന്തോഷ്, ജോസ് ആനക്കല്ലിൽ തുടങ്ങിയവർ സംസാരിച്ചു