Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പനി ബാധിച്ച് 10 വയസുകാരി മരിച്ചു


ഏലപ്പറ പശുപ്പാറ പുളിങ്കട്ട സ്വദേശിയാണ്
പനിബാധിച്ച് മരണപ്പെട്ടത്.പുളിങ്കട്ട ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവനിൽ ജഗദീഷ് – ശാരദ ദമ്പതികളുടെ മകൾ അതുല്യ ജഗദീഷ് (10) വയസ്സ് ആണ് മരിച്ചത്.കഴിഞ്ഞ ഒരാഴ്ചക്കാലമായി പനി ബാധിച്ചതിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയും ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി രാത്രി പനി കൂടുതലായതിനെ തുടർന്ന് തിരികെ കൊണ്ടുവരികയും വെളുപ്പിനെ മൂന്നുമണിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.