കനറാ ബാങ്ക് വനിതകൾക്ക് വേണ്ടി മാത്രമായി ഒരു പുതിയ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അവതരിപ്പിച്ചു
കനറാ ബാങ്ക് വനിതകൾക്ക് വേണ്ടി മാത്രമായി ഒരു പുതിയ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അവതരിപ്പിച്ച വിവരം സന്തോഷപൂർവ്വം, അതിലേറെ അഭിമാനപൂർവ്വം അറിയിക്കാൻ വേണ്ടിയാണു ഈ സന്ദേശം . ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങനെ പ്രത്യേകത ഉള്ള ഒരു സേവിംഗ്സ് അക്കൗണ്ട് ഒരു ബാങ്ക് തുടങ്ങുന്നത് എന്നതാണ് ഇതിൽ ഞങ്ങൾക്ക് അഭിമാനകരമായ കാര്യം. കാനറ എയ്ഞ്ചൽ ( Canara Angel) എന്ന പേരിൽ അറിയപ്പെടുന്ന ഈ അക്കൗണ്ട് മൂന്ന് തരം ഉണ്ട്.(മിനിമം ബാലൻസ് 5000 രൂപ,30000 രൂപ,100000 രൂപ) ഈ അക്കൗണ്ടിന്റെ ഒരു പ്രത്യേകത അക്കൗണ്ട് ഉള്ളവർക്ക് കാൻസർ ചികിത്സയുടെ ചെലവ് തിരികെ ലഭിക്കും എന്നതാണ്. *താങ്കളുടെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ നിർഭാഗ്യവശാൽ കാൻസർ രോഗം പിടിപെട്ടാൽ ചികിത്സക്ക് ചെലവാകുന്ന തുകയിൽ 3 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ ഈ അക്കൗണ്ട് ഉണ്ടെങ്കിൽ താങ്കൾക്ക് തിരികെ ലഭിക്കുന്നതാണ്.* ( 70 വയസ്സ് വരെയാണ് ഈ അക്കൗണ്ട് തുടങ്ങാൻ പറ്റുന്ന പ്രായ പരിധി, കാൻസർ ചികിത്സാ സൗജന്യം ലഭിക്കുന്നതും ആ പ്രായം വരെ ആണ്). *താങ്കൾക്കറിയാമല്ലോ കാൻസർ കെയർ പോളിസികളുടെ കനത്ത പ്രീമിയത്തെക്കുറിച്ച്. വയസ്സ് കൂടുന്നതനുസരിച്ചു പ്രീമിയം താങ്ങാനാവാത്ത വിധം ഉയർന്ന് കൊണ്ടിരിക്കും . അസുഖം വന്നില്ലെങ്കിൽ പ്രീമിയം തുക നഷ്ടമാവുകയും ചെയ്യും. ഒരോ വർഷം കഴിയുമ്പോഴും വീണ്ടും നിങ്ങൾ പ്രീമിയം അടച്ചാൽ മാത്രമേ അടുത്ത വർഷത്തേക്ക് പോളിസി പുതുക്കി കിട്ടുകയുമുള്ളൂ .അപ്പോഴാണ് 70 വയസ്സുവരെ നിങ്ങൾക്ക് ഒരു രൂപ പോലും ചെലവില്ലാതെ ഈ സൗകര്യം ലഭ്യമാവുന്നത് എന്നാ കാര്യം വിനീതമായി ഓർമിപ്പിച്ചു കൊള്ളട്ടെ*.ഇതോടൊപ്പം അക്കൗണ്ട് ഹോൾഡർക്ക് 8 മുതൽ 26 ലക്ഷം രൂപ വരെ അപകട മരണ ഇൻഷുറൻസ്, ഭർത്താവിന് 2 ലക്ഷം രൂപ അപകട മരണ ഇൻഷുറൻസ്, ഭർത്താവിന് 4 ലക്ഷം രൂപ എയർ ആക്സിഡന്റ് ഇൻഷുറൻസ്, ഫ്രീ പ്ലാറ്റിനം എടിഎം കാർഡ് ( വാർഷിക ഫീസ് ഇല്ലാതെ) , ഫ്രീ ലോക്കർ ഓപ്പറേഷൻ( പരിധിയില്ലാതെ), അക്കൗണ്ട് സംബന്ധി ച്ച വിവരങ്ങളുടെ ഫ്രീ SMS,ഭർത്താവിനും രണ്ട് മക്കൾക്കും മിനിമം ബാലൻസ് വേണ്ടാത്ത അക്കൗണ്ടുകൾ, നിശ്ചിത എണ്ണം ഫ്രീ Airport Longue Access തുടങ്ങിയ അനേകം പ്രത്യേകതകൾ ഈ അക്കൗണ്ട് തുടങ്ങുന്ന ചെയ്യുന്ന വനിതകൾക്ക് ലഭിക്കുന്നതാണ്. ഈ അക്കൗണ്ടിന്റെ ആനുകൂല്യങ്ങൾ പരമാവധി താങ്കൾ ഉപയോഗപ്പെടുത്തുക. നിലവിൽ സാധാരണ സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കുന്ന സ്ത്രീകൾ എത്രയും പെട്ടെന്ന് angel അക്കൗണ്ട് ലേക്ക് മാറുക. *ഇന്ത്യയിൽ ആദ്യമായി ആണ് ഒരു രൂപ പോലും ഇൻഷുറൻസ് പ്രീമിയം അടക്കാതെ ഒരു സ്ഥാപനം കാൻസർ കവർ ചികിത്സാ സൗജന്യം നൽകുന്നത് എന്ന് മനസ്സിലാക്കി ഈ സൗകര്യം എല്ലാ കുടുംബങ്ങളും ഉപയോഗപ്പെടുത്തണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു*. Canara Angel അക്കൗണ്ട് തുടങ്ങാൻ 2 ഫോട്ടോ, ഒറിജിനൽ ആധാർ കാർഡ് , Pan Card ( ഉണ്ടെങ്കിൽ), ഇവയുടെ ഓരോ കോപ്പി എന്നിവ സഹിതം അടുത്ത ദിവസങ്ങളിൽ കനറാ ബാങ്ക് ശാഖ സന്ദർശിക്കുക