Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

താരിഫ് ഉയര്‍ത്താൻ ടെലികോം കമ്ബനികള്‍; തെരഞ്ഞെടുപ്പിന് ശേഷം മൊബൈല്‍ ബില്ലുകളില്‍ വര്‍ധനവുണ്ടായേക്കും



ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് മൊബൈല്‍ ബില്ലുകളില്‍ 25 ശതമാനം വർധനവുണ്ടായേക്കും. സമീപകാലത്തെ നാലാം ഘട്ട താരിഫ് വർധനക്ക് ടെലികോം കമ്ബനികള്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണിത്.

ഈ നീക്കത്തിലൂടെ കമ്ബനികള്‍ക്ക് ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനത്തില്‍ വർധനവുണ്ടാകും.മത്സരാധിഷ്ഠിത അന്തരീക്ഷവും കനത്ത 5ജി നിക്ഷേപവും കാരണം ലാഭം മെച്ചപ്പെടുത്തേണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഓപ്പറേറ്റർമാരില്‍ നിന്ന് 25 ശതമാനം വർധനവ് പ്രതീക്ഷിക്കുന്നതെന്ന് ബ്രോക്കറേജ് ആക്‌സിസ് ക്യാപിറ്റല്‍ റിപ്പോർട്ട് ചെയ്തു. വർധനയുടെ അളവ് വലുതാണെങ്കിലും ഇത് നഗര-ഗ്രാമീണ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു. നഗരങ്ങളിലുള്ളവർക്ക് ടെലികോമിനുള്ള മൊത്തം ചെലവിന്റെ 3.2ല്‍ നിന്ന് 3.6 ശതമാനം ആയാണ് വർധിക്കുക. ഗ്രാമങ്ങളില്‍ ഇത് 5.2ല്‍ നിന്ന് 5.9 ശതമാനമായി വർധിക്കും. 25 ശതമാനം മൊത്ത വർധനവ് കമ്ബനികള്‍ക്ക് ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനത്തില്‍ 16 ശതമാനം വർധനവിന് കാരണമാകും. ഭാരതി എയർടെല്ലിന് 29 രൂപയും ജിയോക്ക് 26 രൂപയും ഇതിന്റെ ഭാഗമായി ഓരോ വ്യക്തിയില്‍ നിന്നും അധികം ലഭിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു.ഈ വർഷം അവസാനത്തോടെ 4ജി, 5ജി കണക്ഷനുകളില്‍ വലിയ റീച്ചാർജ് പാക്കുകള്‍ വർധിപ്പിക്കുകയും ചെറിയ മൂല്യമുള്ള പ്ലാനുകള്‍ ഘട്ടം ഘട്ടമായി വെട്ടിച്ചുരുക്കുകയും ചെയ്യുമെന്ന് ടി.എം.ടി വ്യവസായ പ്രമുഖൻ പീയുഷ് വൈഷ് പറഞ്ഞു. ഉയർന്ന വേഗതയുള്ള കണക്ഷൻ അനുഭവപ്പെടുന്ന കാലം വരെ ടെലികോം സേവനങ്ങള്‍ക്ക് പണം നല്‍കാൻ ഉപഭോക്താക്കള്‍ തയ്യാറാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!