Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുമാരി അലീന സുരേന്ദ്രന് ജന്മ നാട്ടിൽ സ്വീകരണം നൽകി


പറക്കും ക്യാച്ച് എടുത്ത് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമി കളുടെ ശ്രദ്ധ യാ കർഷിച്ച കേരള വനിതാ ക്രിക്കറ്റ് ടീം അംഗവും, തലശ്ശേരിയിൽ വച്ച് നടന്ന കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിൽ 34 റൺസും 4 വിക്കറ്റും എന്ന മികച്ച നേട്ടം കൈവരിച്ച അലീന സുരേന്ദ്രന് ജന്മനാടായ പണിക്കൻകുടിയിൽ പൗരസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
പഞ്ചായത്ത് മെമ്പർ ജോബി കുന്നക്കാട്ട്ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം. ബ്ലോക്ക് ആരോഗ്യസ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉത്ഘാടനം ചെയ്യ്തു. വള്ളത്തുവൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മനോജ് മൈക്കിൾ അലീനയ്ക്ക് മൊമെന്റോ നൽകി ആദരിച്ചു. വാർഡ് മെമ്പർ ഷിനി സജീവൻ സ്വാഗതം ആശംസിക്കുയും സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം ൻ വി ബേബി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. പൊതുപ്രവർത്തകൻ പി രാമൻ ക്യാഷ് അവാർഡ് നൽകി. പഞ്ചായത്ത് മെമ്പർ ബിന്ദു സാന്റി പൊന്നാട അണിയിക്കുകയും പണിക്കൻകൂടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് മനോജ് ൻ എം മുരളി കുന്നേൽ MG സ്‌നേഹൻ സുകുമാരൻ തന്നിയാവുങ്കൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു