Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കള്ളവോട്ട് ചെയ്യാൻ സിപിഎം വ്യാപകമായ ശ്രമം നടത്തി : ഡീൻ കുര്യാക്കോസ്





ഇടുക്കി : ഈ തെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ടുകൾ ചെയ്യാൻ സിപിഎം ശ്രമം നടന്നതായി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. സിപിഎം കോട്ടകളിലാണ് കൂടുതൽ പ്രശ്നങ്ങൾ സംഭവിച്ചത്.

ചക്കുവള്ളം പഞ്ചായത്തിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ് കള്ള വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ പിടിക്കപ്പെട്ടത്. ബൂത്ത്‌ നമ്പർ 77 ൽ വോട്ട് ചെയ്ത ശേഷം ബൂത്ത്‌ നമ്പർ 80 ൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ യുഡിഎഫ് ബൂത്ത്‌ എജന്റുമാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് പിടിക്കപ്പെടുകയായിരുന്നു.

കരിമണ്ണൂർ പഞ്ചായത്തിലെ 63,66 ബൂത്തുകളിലും കള്ളവോട്ട് ചെയ്തിട്ടുണ്ട്.

കല്ലൂർക്കാട് പഞ്ചായത്ത്, മുവാറ്റുപുഴ മണ്ഡലത്തിലെ മാറാടി പഞ്ചായത്തിലെ ബൂത്ത്‌ നമ്പർ 126 എന്നിവിടങ്ങളിലും കള്ളവോട്ട് നടന്നു.

തെരഞ്ഞെടുപ്പിൽ ജനവിധി എതിരാകുമെന്ന ഭയത്തിലാണ് സിപിഎം കള്ളവോട്ടിന് ശ്രമിച്ചതെന്ന് ഡീൻ പറഞ്ഞു. അറിയപ്പെടുന്ന നേതാക്കൾ തന്നെ കള്ളവോട്ട് ചെയ്യാൻ രംഗത്തിറങ്ങിയത് ജനാധിപത്യത്തിന് നാണക്കേട് ആയെന്നും ഡീൻ ആരോപിച്ചു.

സിപിഎം ആസൂത്രിതമായിട്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. സിപിഎം ജില്ല, സംസ്ഥാന നേതൃത്വത്തിന് ഇതിൽ പങ്കുണ്ട്.

കതിനാപ്പാറ പ്രദേശത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ വ്യക്തിയെ സിപിഎം പ്രവർത്തകരാണ് രക്ഷപ്പെടുത്തിയത്. ഈ വ്യക്തിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ല. സിപിഎം നേതാക്കളുടെ സമ്മർദത്തിന് വഴങ്ങിയാണ് പോലീസ് ഈ വ്യക്തിയെ രക്ഷപ്പെടുത്താൻ സഹായിച്ചത്.

യുഡിഎഫ് അനുകൂലമായ വോട്ടുകളിലാണ് കള്ള വോട്ട് നടന്നത്. സിപിഎം തന്നെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ് – ഡീൻ കുര്യാക്കോസ് പറഞ്ഞു.

കള്ളവോട്ട് സംബന്ധിച്ച് യുഡിഎഫ് പ്രിസൈഡിംഗ് ഓഫിസർക്ക് പരാതി നൽകിയിട്ടുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!