San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ദേ ‘വോട്ട്’ ഫാമിലി…



61 വർഷങ്ങളായി അടിമാലി കലവറപ്പറമ്പിൽ അഗസ്റ്റിൻ പെരേരയും (98) ഭാര്യ ഗെർളി പെരേരയും (88) ഒരുമിച്ചാണ് ജനാധിപത്യ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്. പേപ്പർ ബാലറ്റിൽ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലേക്ക് മാറിയതുൾപ്പെടെ തിരഞ്ഞെടുപ്പ് ഓർമ്മകൾ നിരവധി.
സ്ഥിരമായി മക്കൾക്കൊപ്പം ആണ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തുന്നത്.
ഇന്ന് അടിമാലി സർക്കാർ ഹൈസ്കൂളിലെ 123 ആം നമ്പർ ബൂത്തിൽ ഇരുവരും എത്തിയത് നാല് തലമുറകളുമായി.
98 വയസ്സുള്ള അഗസ്റ്റിന് തുടങ്ങി 23 വയസ്സുള്ള കൊച്ചുമകൾ അൽവീന വരെ ഇന്ന് ജനവിധി എഴുതി.
രാജ്യത്തെ ജനാധിപത്യ സമ്പ്രദായ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പ്രായത്തിന്റെ അവശതകൾ ഇരുവരെയും തളർത്തുന്നുമില്ല.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button