Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അന്തിമ സ്ഥാനാർത്ഥി പട്ടിക ഏപ്രിൽ 8ന്


പത്രിക പിൻവലിക്കാനുള്ള സമയം ഏപ്രിൽ 8ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് അവസാനിക്കുന്നതോടെ ഇടുക്കി ലോക് സഭ മണ്ഡലത്തിലെ അന്തിമ സ്ഥാനാർഥി പട്ടിക നിലവിൽ വരും. സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നവും അനുവദിക്കും.
സ്ഥാനാർത്ഥികൾ ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ മൂന്ന് തവണയായി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന് വരണാധികാരികൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.
ആദ്യ പരസ്യം ഏപ്രിൽ 9 മുതൽ 12 വരെയും , രണ്ടാമത്തേത് ഏപ്രിൽ 13 മുതൽ 16 വരെയും ,മൂന്നാമത്തേത് ഏപ്രിൽ 17 മുതൽ 24 വരെയുള്ള തീയതികളിലുമാണ് പ്രസിദ്ധീകരിക്കേണ്ടത്.