6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വോട്ട് ചെയ്താൽ കളക്ടറുടെ സമ്മാനം നേടാം





വോട്ടർപട്ടികയിൽ പേരുള്ള എല്ലാ വിദ്യാർത്ഥികളും  വോട്ട് ചെയ്യുന്ന  വിദ്യാഭ്യാസ  സ്ഥാപനത്തിന് ജില്ലാ കളക്ടറുടെ  സമ്മാനം ലഭിക്കും .

കൂടാതെ ഫസ്റ്റ് വോട്ട് ചലഞ്ചിന്റെ ഭാഗമായി കന്നിവോട്ട് ചെയ്ത ശേഷം അടിക്കുറിപ്പോടെ  സെൽഫി എടുത്ത്  അയച്ചാൽ, മികച്ച  പത്ത്പേർക്ക് ജില്ലാ കലക്ടറുമായി സംവദിക്കാൻ അവസരവുമുണ്ട് .

[email protected] ലേക്ക് സെൽഫികൾ അയക്കാം.

18നും 19നും ഇടയില്‍ പ്രായമുള്ള 18748 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്.  ഇവരെയെല്ലാം  പോളിംഗ് ബൂത്തിലെത്തിക്കുകയാണ് ലക്‌ഷ്യം.

തെരഞ്ഞെടുപ്പ് ബോധവത്കരണവും പങ്കാളിത്തവും ലക്ഷ്യമിട്ട്  തെരഞ്ഞെടുപ്പ് കമ്മീഷന്‍  അവതരിപ്പിക്കുന്ന സ്വീപ്പ് പദ്ധതി പ്രകാരമാണ്  പരിപാടി. ഇതിന്റെ ഭാഗമായി ജില്ലയിലെ കോളേജുകളിൽ ഫസ്റ്റ് വോട്ട് ചലഞ്ച് നടത്തിയിരുന്നു. തുടർന്ന്  12366 വിദ്യാർത്ഥികളെ  വോട്ടർ പട്ടികയിൽ പുതിയതായി ചേർക്കാൻ കഴിഞ്ഞു.  ഭിന്നശേഷിക്കാരെ തിരഞ്ഞെടുപ്പിൽ പങ്കാളികളാക്കാനുള്ള കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ആദിവാസി വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കാനായി ” നങ്ക വോട്ട് ”  കാമ്പയിൻ ഇടമലക്കുടി, വള്ളക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ സംഘടിപ്പിക്കുകയും നിരവധി പുതു വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താനും കഴിഞ്ഞു. ജില്ലയുടെ നല്ല ഭാവി മുൻനിർത്തി എല്ലാ വോട്ടർമാരും സമ്മതിദാന അവകാശം ശരിയായി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അഭ്യർത്ഥിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!