Idukki വാര്ത്തകള്ഉടുമ്പന്ചോലനാട്ടുവാര്ത്തകള്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഉടുമ്പൻചോല പഞ്ചായത്തിലെ തോട്ടം തൊഴിലാളികൾക്ക് ഇരട്ടവോട്ട്
ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങളിൽ ഇരട്ട വോട്ട് സ്ഥിരീകരിച്ച് റവന്യു സംഘം. ഉടുമ്പൻചോല പഞ്ചായത്തിലെ തോട്ടം തൊഴിലാളികൾക്ക് കേരളത്തിലും തമിഴ്നാട്ടിലും വോട്ട് ഉണ്ടെന്നാണ് കണ്ടെത്തൽ. രണ്ട് വാർഡുകളിൽ മാത്രം നടത്തിയ പരിശോധനയിൽ 174 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത് .
അതിർത്തി മേഖലകളിൽ വ്യാപകമായി ഇരട്ട വോട്ടുകളുണ്ടെന്ന ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ പരാതിയെ തുടർന്നാണ് റവന്യു സംഘം പരിശോധന നടത്തിയത്. ഉടുമ്പൻചോല പഞ്ചായത്തിലെ ആറ്, 12 വാർഡുകളിലെ 174 പേർക്ക് ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തി. ഇടുക്കിയിലെയും തമിഴ്നാട് തേനി ജില്ലയിലെയും വോട്ടെഴ്സ് ലിസ്റ്റ് കേന്ദ്രികരിച്ചായിരുന്നു പരിശോധന. ഉടുമ്പൻചോലയിൽ ഇടതുമുന്നണിക്ക് വോട്ട് കൂടാൻ കാരണം ഇരട്ട വോട്ടുകളാണെന്നാണ് ബിജെപി യുടെ ആരോപണം.