Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; നൈറ്റ് മാർച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ



അരവിന്ദ് കെജ്‌രിവാളിന്റെ ഇ ഡി അറസ്റ്റിൽ സംസ്ഥാനത്ത് ഡിവൈഎഫ്‌ഐയുടെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സിപിഐഎമ്മും തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. തൃശൂരിൽ ബിജെപി ഓഫീസിലേക്ക് ആം ആദ്മി പ്രവർത്തകർ പ്രതിഷേധ മാർച്ചും പന്തംകൊളുത്തി പ്രകടനവും നടത്തി. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ബിജെപി ഓഫീസിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

മാർച്ചിൽ എം എ ബേബി പങ്കെടുത്തു. നരേന്ദ്ര മോദി ഇന്ത്യൻ ഹിറ്റ്ലർ എന്ന് എം എ ബേബി പറഞ്ഞു.ആർ എസ് എസിൻ്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര ഭരണത്തിന് രാജ്യത്ത് എന്നും ചെയ്യാം എന്ന നിലയിൽ എത്തി. നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ നേരത്തെ തുടങ്ങിയിരുന്നു.

ഇക്ട്രൽ ബോണ്ട്, തെരഞ്ഞെടുപ്പിൽ സുപ്രിം കേടതിയിൽ നിന്നും ഇലക്ഷൻ കമ്മീഷൻ എന്നിവയിൽ നിന്നും ഉണ്ടായ തിരിച്ചടിയിൽ നിന്നാണ് നരേന്ദ്ര മോദിയുടെ ഇത്തരം പ്രവൃത്തികൾ. ഹിറ്റ്ലറിൻ്റെ വഴിയെ പോവുകയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!