ഹൈറേഞ്ചിലെ ആരാധനാലയങ്ങളുടെ കുരിശുപള്ളികള്‍ക്കുനേരെയുണ്ടായ വ്യാപക ആക്രമണം നടത്തിയ സാമൂഹിക വിരുദ്ധരെ അടിയന്തരമായി പിടികൂടണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്.

ഹൈറേഞ്ചിലെ ആരാധനാലയങ്ങളുടെ കുരിശുപള്ളികള്‍ക്കുനേരെയുണ്ടായ വ്യാപക ആക്രമണം നടത്തിയ സാമൂഹിക വിരുദ്ധരെ അടിയന്തരമായി പിടികൂടണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്.
കല്ലേറില്‍ തകര്‍ന്ന കട്ടപ്പന ഇരുപതേക്കറിലെയും ഇടുക്കിക്കവലയിലെയും കുരിശടികള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു. ആക്രമണത്തിനുപിന്നില്‍ എന്തെങ്കിലും ഗൂഢാലോചന ഉണ്ടായിട്ടുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണം. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിഷയത്തില്‍ വിശ്വാസസമൂഹം ആത്മസംയമനം പാലിക്കണമെന്നും സി വി വര്‍ഗീസ് ആവശ്യപ്പെട്ടു. സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, നേതാക്കളായ അഡ്വ. മനോജ് എം തോമസ്, ടോമി ജോര്‍ജ്, ലിജോബി ബേബി, കെ എന്‍ വിനീഷ്‌കുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.