ഭാവി ഇന്ത്യ മോദിയുടെ നേതൃത്വത്തിൽ, അത് അറിയുന്നവർ നേരത്തെ ബിജെപിയിലേക്ക് വരുന്നു; വി മുരളീധരന്‍

തിരുവനന്തപുരം: പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിൽ പല വിമർശനങ്ങളും വാർത്തകളിൽ നിറയുകയാണ്. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍. നരേന്ദ്രമോദി എന്ന നേതാവിന്റെ നേതൃത്വത്തിലാണ് ഭാവി ഇന്ത്യ മുന്നോട്ട് പോകാന്‍ പോകുന്നതെന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇനിയും തുടരുന്നത് ആത്മഹത്യാപരമാണെന്നും തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസിന്റെ തലമൂത്ത നേതാക്കന്‍മാരുടെ മക്കള്‍ ആ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേരുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
കരുണാകരന്റെ ആത്മാവിനെ വഞ്ചിച്ചു എന്ന കോണ്‍ഗ്രസ് പ്രചരണത്തെയും അദ്ദേഹം വിമര്‍ശിച്ചു. ജീവിച്ചിരിക്കുന്ന നേതാക്കൻമാരുടെ മക്കൾ രാജി വെച്ച് ബിജെപിയിൽ ചേരുന്ന സാഹചര്യമുണ്ടല്ലോ, പിന്നെ എന്തിന് മുതിന്ന നേതാക്കന്മാരുടെ ആത്മാവിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അതിൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.













































































