Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ വിൽപ്പനയ്ക്കായി മറുനാടൻ തൊഴിലാളികൾ എത്തിച്ച വൻ പാൻമസാല ശേഖരം പിടികൂടി നഗരസഭാ ആരോഗ്യ വിഭാഗം
നഗരത്തിൽ വിൽപ്പനയ്ക്കായി മറുനാടൻ തൊഴിലാളികൾ എത്തിച്ച വൻ പാൻമസാല ശേഖരം പിടികൂടി നഗരസഭാ ആരോഗ്യ വിഭാഗം. ഇടശേരി ജംഗ്ഷൻ, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ മറുനാടൻ തൊഴിലാളികൾക്കും, സ്കൂൾ വിദ്യാർഥികൾക്കും ഉൾപ്പെടെ വിൽപ്പന നടത്തിയിരുന്നവരിൽ നിന്നാണ് പാൻ മസാല ശേഖരം പിടിച്ചെടുത്തത്. ലഹരി വസ്തുക്കൾ കലർത്തിയ പുകയില, മറ്റു പാൻ മസാലകൾ ഉൾപ്പെടെ മൂന്നു ചാക്കുകളിലായി രണ്ടായിരത്തോളം പാക്കറ്റ് പാൻ മസാലകൾ ആണ് പിടികൂടിയത്. ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്, എച്ച്.ഐ. പ്രശാന്ത്, സൗമ്യനാഥ്, അനുപ്രിയ എന്നിവരടങ്ങുന്ന സംഘമാണ് പാൻമസാല പിടികൂടിയത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു