6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ബ്രഹ്മപുരത്തേക്ക് അജൈവ മാലിന്യം കൊണ്ടുവരുന്നത് നിർത്തലാക്കണം: മലിനീകരണ നിയന്ത്രണ ബോർഡ്



കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തെ വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് സമർപ്പിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. നിലവിലെ പ്രതിസന്ധി മറികടക്കാൻ ജൂൺ അഞ്ചിനകം കോർപ്പറേഷൻ 10 ഇന കർമ്മ പദ്ധതി നടപ്പാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് കൊണ്ടുവരുന്നത് നിർത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം.

മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ കോർപ്പറേഷൻ അടിയന്തരമായി നടപ്പിലാക്കേണ്ട നിർദ്ദേശങ്ങളാണ് റിപ്പോർട്ടായി നൽകിയിരിക്കുന്നത്. സാനിറ്ററി പാഡുകളും ഡയപ്പറുകളും എളംകുളത്തെ ബയോമെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിക്കണം. ആളുകൾ റോഡരികിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കാൻ മുഴുവൻ സമയ നിരീക്ഷണം ഉറപ്പാക്കണം. ഫ്ലാറ്റുകളിൽ ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കണം. ജൂൺ അഞ്ചിനകം നിർദേശങ്ങൾ നടപ്പാക്കണമെന്നാണ് നിർദേശം. 

ജൈവമാലിന്യ സംസ്കരണ പ്ലാന്‍റിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാനും കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നിർദേശങ്ങൾ പാലിക്കാതെയാണ് സോണ്ട ഇൻഫ്രാടെക് ബ്രഹ്മപുരത്ത് ജൈവ ഖനനം നടത്തിയത്. ജൈവ ഖനനത്തിന് ശേഷവും സംസ്കരിച്ച ആർഡിഎഫ് കെട്ടിവെച്ച നിലയിൽ കണ്ടെത്തി. ആറ് അഗ്നിശമന ഉപകരണങ്ങൾ ഉണ്ടെങ്കിലും ഒന്നും പ്രവർത്തിക്കുന്നില്ല. രണ്ട് വെയിംഗ് മെഷിനുകളിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്നും മാലിന്യത്തിൽ നിന്ന് ഊർന്ന് ഇറങ്ങുന്ന വെള്ളം സംസ്കരിക്കണമെന്ന നിർദ്ദേശവും ലംഘിക്കപ്പെട്ടു. ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ച് റിപ്പോർട്ട് നാളെ പരിഗണിക്കും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!