Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ചിന്റെ ഉദ്ഘാടനം നടത്തി



പാലാ. ചികിത്സയ്ക്ക് ഒപ്പം അധ്യാപനം, ഗവേഷണം എന്നിവ കൂടി നടത്തുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റി ചുരുങ്ങിയ കാലത്തിനുള്ളിൽ മെഡിക്കൽ കോളജ് എന്ന ലക്ഷ്യത്തിലേക്കു മുന്നേറുകയാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ചിന്റെ ഉദ്ഘാടനം നിർവ്വവഹിക്കുകയായിരുന്നു മന്ത്രി. മധ്യതിരുവതാംകൂറിലെ ഏറ്റവും ശ്രദ്ധേയമായ ആതുരശുശ്രൂഷ കേന്ദ്രമായി കുറഞ്ഞ കാലം കൊണ്ട് പാലാ മാർ സ്ലീവാ മെഡിസിറ്റിക്ക് മാറാൻ സാധിച്ചതായും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ സമൂഹത്തിനു കുതിപ്പ് പകരാൻ മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ച് ഉപകരിക്കുമെന്ന് അധ്യക്ഷത വഹിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മെഡിക്കൽ ഉന്നതവിദ്യാഭ്യാസം നേടാൻ നേരത്തെ വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ട സാഹചര്യമുണ്ടായിരുന്നു. ഡിഎൻബി കോഴ്സുകളും, പി.ജി, ഡിഗ്രി കോഴ്സുകളും ഉൾപ്പെടെ ആരോഗ്യമേഖലയിൽ ഏറെ പ്രയോജനപ്പെടുന്ന കോഴ്സുകൾ മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ചിൽ ആരംഭിക്കാൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
മെഡിക്കൽ കോളജ് എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവട് വെയ്പ്പായി മാറുകയാണ് ഗവേഷണത്തിനു കൂടി പ്രാധാന്യം നൽകുന്ന മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ചിന്റെ പ്രവർത്തനമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു.
ഡോക്ടർമാർക്കായി നാഷനൽ ബോർഡിന്റെ ഡിഎൻബി കോഴ്സുകളിൽ വിവിധ വകുപ്പുകളിൽ 16 സീറ്റുകളും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിൽ‍ 2 സീറ്റുകളും , ഫെലോഷിപ്പിനും മറ്റ് സർട്ടിഫിക്കറ്റ് കോഴ്സിനും 3 സീറ്റുകളും മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ചിൽ ഉണ്ട്. കൂടാതെ വിദ്യാർഥികൾക്കായി ഒരു പി.ജി.കോഴ്സും, 6 ഡിഗ്രി കോഴ്സുകളും, 2 സർട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ട്.
അക്കാഡമിക്സ് സീനിയർ കൺസൽറ്റന്റ് ഡോ.പി.ടി.തോമസ് മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ചിന്റെ പ്രവർത്തനം വിശദീകരിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമ‍ഡോർ ഡോ.പോളിൻ ബാബു, അക്കാഡമിക്സ് അസി.ജനറൽ മാനേജർ ഡോ.മനോജ് എം.ടി. എന്നിവർ പ്രസംഗിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!