6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മദ്യനയ അഴിമതി: ആറാമതും ഇഡിക്ക് മുന്നിൽ ഹാജരാകാതെ അരവിന്ദ് കെജ്രിവാൾ



എക്‌സൈസ് നയ അഴിമതിക്കേസിൽ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സമൻസ് നിയമവിരുദ്ധമാണെന്നും വിഷയം കോടതി പരിഗണനയിലാണെന്നും എഎപി. ഇത് ആറാം തവണയാണ് കെജ്രിവാൾ ഇഡി സമൻസ് അവഗണിക്കുന്നത്.

‘എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തന്നെ കോടതിയെ സമീപിച്ചിട്ടുണ്ട്. വീണ്ടും വീണ്ടും സമൻസ് അയക്കുന്നതിന് പകരം, ഇഡി കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വേണ്ടത്’-ആം ആദ്മി പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ അഞ്ച് തവണയും നോട്ടീസ് നൽകിയെങ്കിലും കെജ്രിവാൾ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ആറാം തവണ ഇഡി സമൻസ് നൽകുകയായിരുന്നു. തുടർച്ചയായി നോട്ടീസുകൾ അവഗണിച്ച സാഹചര്യത്തിലാണ് ഇഡി കെജ്രിവാളിനെതിരെ കോടതിയെ സമീപിച്ചത്. കെജ്രിവാളിനെ ചോദ്യം ചെയ്യാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!