നാട്ടുവാര്‍ത്തകള്‍
ഇരട്ടയാര്‍ സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച ആംബുലന്‍സ് സര്‍വീസിന്റെ ഫ്ളാഗ് ഓഫ് കര്‍മം എം.എം മണി എം.എല്‍.എ നിര്‍വഹിച്ചു
നെടുങ്കണ്ടം: ഇരട്ടയാര്‍ സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച ആംബുലന്‍സ് സര്‍വീസിന്റെ ഫ്ളാഗ് ഓഫ് കര്‍മം എം.എം മണി എം.എല്‍.എ നിര്‍വഹിച്ചു. കോവിഡ് മഹാമാരിയെ നേരിടുന്ന പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങള്‍ക്കേറെ സഹായകരമാകുന്ന ആംബുലന്‍സ് സര്‍വീസ് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ജിന്സണ് വര്‍ക്കി അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് വിനോദ് നെല്ലിക്കല്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍, ലാലച്ചന്‍ വെള്ളക്കട, സെക്രട്ടറി ഉല്ലാസ് സെബാസ്റ്റിയന് എന്നിവര്‍ പങ്കെടുത്തു.