ബില്ലിൽ ഒപ്പിടാതെ ഗവർണർ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നു; സി വി വർഗീസ്

ഇടുക്കി: ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറുകയാണ് സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തില്‍ ജില്ലയുടെ ജന്മദിനത്തില്‍ ഒരുലക്ഷം ഇ മെയില്‍ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന് അയയ്ക്കുന്നതിന്റെ ഉദ്ഘാടനം കട്ടപ്പന സഹകരണ ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 78 സെക്കന്‍ഡുകൊണ്ട് നയപ്രഖ്യാപന പ്രസംഗം 78 അവസാനിപ്പിച്ചത് ധിക്കാര നടപടിയാണ്. ഇടുക്കിയുടെ ഭൂസ്വാതന്ത്ര്യ അവകാശം ഉറപ്പാക്കുന്നതാണ് ഭൂനിയമ ഭേദഗതി ബില്ല്. എന്നാല്‍ ബില്ലില്‍ ഒപ്പിടാതെ ജനാധിപത്യ മര്യാദങ്ങള്‍ ലംഘിക്കുന്ന സമീപനമാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും സി വി വര്‍ഗീസ് കുറ്റപ്പെടുത്തി. സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, കെ ആര്‍ സോദരന്‍, കെ പി സുമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.









































































