കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ 64 – മത് വാർഷികവും പ്ലസ് ടു രജതജൂബിലിയും യാത്രയയപ്പും ജനുവരി 17 – ന്

കട്ടപ്പന ജോർജ് ഹയർ സെക്കൻഡറി സ്കൂൾ – കട്ടപ്പന- പ്ലസ് ടു രജത ജൂബിലിയും സ്കൂൾ വാർഷികവും – യാത്രയയപ്പും – ജനുവരി 17 – രാവിലെ -10 -ന് സെന്റ് ജോർജ് പാരീഷ് ഹാളിൽ നടക്കും . സ്കൂൾ മാനേജർ റവ.ഫാ.ജോസ് മാത്യു പറപ്പള്ളിൽ അധ്യക്ഷനായ പരിപാടി കാഞ്ഞിരപ്പള്ളി രൂപത, മെത്രാൻ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ . ഉദ്ഘാടനം ചെയ്യും .പരിപാടി ഭാഗമായി സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ സി. മേരി അഗസ്റ്റ്യൻ , മിനിമോൾ ഫ്രാൻസിസ് എന്നിവരെ ആദരിക്കും . കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ. ഡൊമിനിക് അയി ലൂപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു
രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ , മുൻസ്കൂൾ മാനേജർമാർ , പ്രിൻസിപ്പൽമാർ , അധ്യാപകർ, 1998 – മുതൽ ഹയർ സെക്കണ്ടറിയിൽ പഠിച്ച വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപടിയിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ .ജോസ് മാത്യു പറപ്പള്ളിൽ ,സ്കൂൾ പ്രിൻസിപ്പൽ മാണി കെ .സി ,ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ് ,എച്ച് എസ് എസ് സീനിയർ അസിസ്റ്റൻറ് കെ ജെ ജോസഫ് കോയിക്കൽ തുടങ്ങിയവർ പങ്കെടുത്തു
















































































































