San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ശബരിമല ദർശന സമയം ഒരു മണിക്കൂർ നീട്ടും; ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് നട തുറക്കാൻ തീരുമാനം




ശബരിമല ദർശന സമയം നീട്ടും. ഒരു മണിക്കൂർ നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ശബരിമലയിലെ ഭക്തജനത്തിരക്ക് പ്രതിദിനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇത് സംബന്ധിച്ചുള്ള നടപടികൾക്ക് തന്ത്രി അനുമതി നൽകിയിട്ടുണ്ട്. ദർശന സമയം കൂട്ടുന്നതിൽ ബുദ്ധിമുട്ടില്ലെന്ന് തന്ത്രി അറിയിച്ചി‌ട്ടുണ്ട്.

ഉച്ചയ്‌ക്ക് ശേഷം നട തുറക്കുന്നത് നേരത്തെയാക്കാനും തീരുമാനമായി. 14 മണിക്കൂറോളമാണ് ഭക്തർ ക്യൂയിൻ നിൽക്കുന്നത്. ക്യൂ നിയന്ത്രിക്കുന്നതിനായി സജ്ജീകരിച്ച ക്യൂ കോംപ്ലക്സിൽ സൗകര്യങ്ങളില്ലെന്നാണ് തീർത്ഥാടകരുടെ പരാതി. തിരക്ക് നിയന്ത്രിക്കുന്നതിൽ പോലീസും ദേവസ്വം ബോർഡും രണ്ടും ഭാഗത്താണ്. ക്യൂ കോംപ്ലക്സ് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് ഭക്തർ പറയുന്നു.
പതിനെട്ടാം പടി കയറുന്നവരെ നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും പരാതി ഉയരുന്നുണ്ട്. പടി കയറുന്നവരു‌ടെ എണ്ണം കൂ‌ട്ടുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു. ഭക്തരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തീർത്ഥാടകർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80,000 ആയി പരിമിതപ്പെടുത്തിയെങ്കിലും ഇതുവരെ ന‌ടപ്പിലാക്കിയിട്ടില്ല.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button