Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധവത്കരണ ക്ലാസ് 29 ന്

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും തടയുന്നതിന് വനിതാശിശുവികസന വകുപ്പ് നേതൃത്വത്തില്‍ ആചരിക്കുന്ന ഓറഞ്ച് ദ വേള്‍ഡ് കാമ്പയ്‌ന്റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. നവംബര്‍ 29 ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പോഷ് ആക്ട്, പോഷ് പോര്‍ട്ടല്‍, ഡൗറി പോര്‍ട്ടല്‍ എന്നിവ സംബന്ധിച്ച് ക്ലാസ് നല്‍കുമെന്ന് ജില്ലാ വനിതാശിശുവികസന ഓഫീസര്‍ അറിയിച്ചു.
















































































































