Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മേരിഗിരി കുപ്പച്ചാം പടി റോഡിൽ ശക്തമായ ഇടിമിന്നലിൽ റോഡ് രണ്ടായി പിളർന്നു



മേരിഗിരി കുപ്പച്ചാം പടി റോഡിൽ ശക്തമായ ഇടിമിന്നലിൽ റോഡ് രണ്ടായി പിളർന്നു. കഴിഞ്ഞ രാത്രി പതിനൊന്നരയോടുകൂടിയാണ് സംഭവം സമീപത്ത് നിന്നിരുന്ന മരങ്ങളും ഇടിമിന്നലേറ്റ് കരിഞ്ഞു. കനത്ത മഴയാണ് പ്രദേശത്തുണ്ടായതെന്നും നാട്ടുകാർ.

രാത്രി 11 നോട് കൂടിയാണ് ശക്തമായ ഇടിമിന്നലിൽ മേരിഗിരി കുപ്പച്ചാംപടി റോഡ് തകർന്നത് .ഇടിമിന്നലിൽ രണ്ടായി റോഡ് പിളർന്നു. സമീപത്തു നിന്നിരുന്ന വൻമരങ്ങൾക്കും മിന്നലേറ്റിട്ടുണ്ട്. വലിയ സ്ഫോടന ശബദ്ധത്തോട് കൂടിയാണ് മിന്നൽ ഉണ്ടായത് എന്നും നാട്ടുകാർ പറയുന്നു.

കനത്ത മഴയാണ് ജില്ലയിലെ മലയോര മേഖലയിൽ കഴിഞ്ഞ രാത്രിയിൽ ഉണ്ടായത് മഴക്കൊപ്പം എത്തിയ ഇടിമിന്നലിൽ വ്യാപകമായ നാശനഷ്ടവും ഉണ്ടായിട്ടുണ്ട് പുലർച്ചെ നാട്ടുകാർ എത്തിയാണ് റോഡിലെ കുഴിമൂടിയത് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കനത്ത ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!