പെരിയാർ ടൈഗർ റിസർവ് ഫോറസ്റ്റ് അധികാരികളുടെ ജനദ്രോഹത്തിനെതിരെ
തോട്ടം തൊഴിലാളികളുടെ ഉജ്ജ്വല പ്രതിഷേധം
പെരിയാർ ടൈഗർ റിസർവ് ഫോറസ്റ്റ് അധികാരികളുടെ ജനദ്രോഹത്തിനെതിരെ
തോട്ടം തൊഴിലാളികളുടെ ഉജ്ജ്വല പ്രതിഷേധം. കഴിഞ്ഞ ദിവസം ലോറിയിൽ നൂറു കണക്കിന് കാട്ടുപന്നികളെ ചെന്നാപ്പാറയിൽ ജനവാസ മേഖലയിൽ കൊണ്ടുവന്നിറക്കി മനുഷ്യത്വരഹിത പ്രവർത്തി നടത്തിയ വനം അധികാരികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ച് മുപ്പത്തിയഞ്ചാം മൈലിൽ വനം വന്യ ജിവി സ്റ്റേഷനിന്റെ മുന്നിൽ സി പി ഐ എം പ്രതിഷേധിച്ചു.
മേഖലയിൽ വന്യ മൃഗങ്ങളെ കൂട്ടത്തോടെ ഇറക്കി മുണ്ടക്കയം ടി ആർ ആന്റ് റ്റീ തോട്ടത്തിലെ തൊഴിലാളികളെ ദ്രോഹിക്കുന്ന വനം അധിക്യതരുടെ നടപടിക്കെതിരെ സി പി ഐ എം ന്റെ പ്രതിഷേധം ആർത്തിരമ്പി പ്രവർത്തകരും നേതാക്കളും കൊല്ലം ദിണ്ടുക്കൽ ദേശിയ പാതയിൽ കുത്തിയിരുന്നു. സമരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനം ചെയ്തു. കപട പരിസ്ഥിതി വാദികളുടെ പാരിതോഷികം വാങ്ങി തോട്ടം തൊഴിലാളികളെ കൊലയ്ക്ക് കൊടുക്കാനും ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷടിച്ച് തോട്ടത്തിൽ നിന്നും തൊഴിലാളികളെ ആട്ടി പായ്ക്കുവാൻ ഉള്ള ബോധപൂർവ്വമായ ഗുഢലോചനയാണന്ന് സംശയിക്കേണ്ടി വരുമെന്ന് സംസാരിച്ച നേതാക്കൾ പറഞ്ഞു.സിപിഐഎം ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ ,ഏരിയാ കമ്മിറ്റി അംഗങ്ങളായ ബേബി മാത്യു, ആർ ചന്ദ്രബാബു,എം സി സുരേഷ്,പ്രഭാ ബാബു,ഡി സുഗുണൻ ,ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബി അനൂപ്,ലോക്കൽ സെക്രട്ടറിമാരായ ഷാജി പി ജോസഫ് ,സജി വർഗീസ് ,സജിത്ത് കെ ശശി,എന്നിവർ സംസാരിച്ചു.
റെഡ്ഡി തോമസ് നന്ദി പറഞ്ഞു.കാട്ടുപന്നികളെ ജനവാസ മേഖലയിൽ കൊണ്ടുവന്നിറക്കിയ ഫോറസ്റ്റ് അധികാരികളുടെ നടപടിക്കെതിരെ നടപടി സ്വീകരിക്കാമെന്നും കാട്ടുപന്നികളെ കൊണ്ടുവന്ന ലോറി കസ്റ്റഡിയിൽ എടുക്കാം എന്ന് പൊലീസ് അധികാരികൾ പ്രതിഷേധക്കാർക്ക് ഉറപ്പു നൽകിയതിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ച് പ്രവർത്തകർ പിരിഞ്ഞു പോയി