പീരിമേട്
നിലംപൊത്താറായി കാത്തിരിപ്പ് കേന്ദ്രം
പീരുമേട്: താലൂക്ക് ആശുപത്രി പടിയില്‍ നിര്‍മിച്ചിരിക്കുന്ന കാത്തിരിപ്പ് കേന്ദ്രം മണ്ണിളകി നിലംപൊത്താവുന്ന നിലയില്‍.
താലൂക്കാശുപത്രിയില്‍ വരുന്നവര്‍ക്ക് വളരെ ആശ്വാസമായിരുന്നു ഈ കാത്തിരുപ്പ് കേന്ദ്രം. എന്നാല്‍ അശാസ്ത്രിയമായ നിര്‍മാണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്രം അപകടത്തിലായിരിക്കുന്നത്. 14 ലക്ഷം രൂപ മുടക്കിയാണ് കേന്ദ്രം നിര്‍മിച്ചത്. ഇത് പാഴാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. എടുത്തിട്ട മണ്ണിന് മുകളില്‍ നിര്‍മാണം തുടങ്ങിയപ്പോള്‍ തന്നെ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചതാണ്. എന്നാല്‍ അതൊന്നും വകവക്കാതെ അധികൃതരുടെ ധാര്‍ഷ്ട്യം നടപ്പാക്കുകയായിരുന്നു. ദേശീയ പാത 183ല്‍ കൂടി ഒഴുകി വരുന്ന വെള്ളം കാത്തിരിപ്പ് കേന്ദ്രത്തിന്റെ താഴ്ഭാഗത്തുള്ള ഓടയിലൂടെയാണ് ഒഴുകുന്നത്. സംരക്ഷണഭിത്തികെട്ടാതെ ഇളകിയ മണ്ണിന്റെ മുകളില്‍ പണിതതാണ് ഈ ദൂരവസ്ഥക്ക് കാരണം.