Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഗുണഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തീകരിക്കണം
പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ തുക ലഭിച്ചു കൊണ്ടിരുന്നവരില്‍ ഇകെവൈസി ചെയ്യാത്ത 43268 ഗുണഭോക്താക്കളുണ്ട്. ഒക്ടോബര്‍ 7 നകം ഇ കെവൈസി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഇവരെ അയോഗ്യരാക്കുകയും കൈപ്പറ്റിയ തുക തിരിച്ചടക്കേണ്ടതായി വരികയും ചെയ്യും. ഈ പദ്ധതിയിലെ ഗുണഭോക്താക്കള്‍ നിര്‍ബന്ധമായും അക്ഷയകേന്ദ്രങ്ങള്‍, സിഎസ് സി,കൃഷിഭവന് എന്നിവ മുഖേനയോ സ്വന്തമായോ ഒക്ടോബര്‍ 7 നകം ഇ കെവൈസി പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.