മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തി;കട്ടപ്പന കെ എസ് ആർ ടി സി സബ് ഡിപ്പോയിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഇടുക്കി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കട്ടപ്പന യൂണിറ്റിലെ ജനറല്‍ കണ്ട്രോളിംഗ് ഇൻസ്പെക്ടര്‍ കെ.കെ കൃഷ്ണൻ, ഇൻസ്പെക്ടര്‍ പി.പി തങ്കപ്പൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.ഈ മാസം 18ന് വിജിലൻസ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം കട്ടപ്പന ഡിപ്പോയില്‍ വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെ ഇവരോട് സംസാരിച്ചപ്പോള്‍ രൂക്ഷമായ മദ്യത്തിന്റെ ഗന്ധവും, ഭാഷയില്‍ അവ്യക്തതയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അദര്‍ ഡ്യൂട്ടി ഓഫീസറുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തവെ ഇരുവരും മദ്യപിച്ചതായി കണ്ടെത്തുകയുമായിരുന്നു .ജീവനക്കാര്‍ മദ്യപിച്ച് കൊണ്ട് ഡിപ്പോ പരിസരത്ത് എത്തുകയോ, ഡ്യൂട്ടി നിര്‍വ്വഹിക്കാൻ പാടില്ലെന്ന സിഎംഡിയുടെ ആവര്‍ത്തിച്ചുള്ള ഉത്തരവ് നിലനില്‍ക്കെ അത് ലംഘിച്ചതാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഇരുവരേയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്