കട്ടപ്പനയിൽ ജൽജീവൻ മിഷന്റെ പ്രാരംഭ നടപടികൾ ഇന്ന് ആരംഭിക്കും
കട്ടപ്പനയിൽ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രാരംഭ നടപടികൾ ഇന്ന് തുടങ്ങും. ടാങ്കും പമ്പ്ഹൗസും നിർമിക്കാൻ കല്ലുകുന്നിലെ സ്ഥലത്ത് ജല അതോറിറ്റി ഉദ്യോഗസ്ഥർ മണ്ണ് പരിശോധന നടത്തും. നഗരസഭ ഭരണസമിതി പേഴുംകവലയിലെ സ്ഥലം
വിട്ടുനൽകാത്തതിനാലാണ് കല്ലുകുന്നിൽ പകരം സ്ഥലം കണ്ടെത്തിയത്. നഗരസഭാപരിധിയിലെ മുഴുവൻ സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയെ ഭരണസമിതി അവഗണിച്ചിരുന്നു. തുടർന്ന്, മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്ന് പദ്ധതി നടപ്പാക്കാൻ ജനകീയ സമിതി രൂപീകരിച്ചു.സിപിഐഎം ഏരിയ സെക്രട്ടറി വി ആർ സജിയാണ് ചെയർമാൻ. കല്ലുകുന്നിലെ 10 സെന്റ് സ്ഥലത്ത് 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും പമ്പ്ഹൗസും നിർമിക്കും. 50 കോടി രൂപ പദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിൽ കേന്ദ്ര സർക്കാർ അമൃത് പദ്ധതിയിലൂടെ 15 കോടിയും സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ 35 കോടിയുമാണ് അനുവദിച്ചത്.