Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ബംഗാളിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം: നാല് മരണം


പശ്ചിമ ബംഗാളിലെ പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം. ദത്തപുക്കൂറിലെ അനധികൃത പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ 4 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാനാണ് സാധ്യത. സ്‌ഫോടനത്തിൽ പരിക്കേറ്റ നിരവധി പേരെ ബരാസത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. സമീപത്തെ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഏതാനും മാസങ്ങളായി ഫാക്ടറി അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.