Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അങ്കണവാടികളില്‍ മുട്ട വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു



ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയില്‍ കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 370 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 2023 സെപ്റ്റംബര്‍ മുതല്‍ 2024 മാര്‍ച്ച് മാസം വരെ ആഴ്ചയില്‍ രണ്ട് കോഴി മുട്ട വീതം വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. പരമാവധി ഒരു മുട്ടക്ക് ട്രാന്‍സപോര്‍ട്ടേഷന്‍ ചാര്‍ജ് രണ്ട് രൂപ ഉള്‍പ്പടെ 8 രൂപനിരക്കിലാണ് വിതരണം ചെയ്യേണ്ടത്. ആഴ്ചയിലെ ചൊവ്വ, വെളളി ദിവസങ്ങളില്‍ അങ്കണവാടികളില്‍ എത്തിച്ചാണ് മുട്ട വിതരണം ചെയ്യേണ്ടത്. ഈ ദിവസങ്ങള്‍ അവധി ആയാല്‍ ബുധന്‍, ശനി ദിവസങ്ങളില്‍ വിതരണം ചെയ്യേണ്ടതും ഈ ദിവസങ്ങള്‍ അവധിയാകുന്ന പക്ഷം മറ്റ് ദിവസങ്ങളില്‍ വിതരണം ചെയ്യേണ്ടതുമാണ്. ടെന്‍ഡറില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് ഉള്‍പ്പടെ ഒരു മുട്ടയുടെ വിലയാണ് രേഖപ്പെടുത്തേണ്ടത്. ടെന്‍ഡര്‍ ഫോമുകള്‍ ആഗസ്റ്റ് 25 ന് 1 മണി വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ട് ഓഫിസില്‍ പണമടച്ച് കൈപ്പറ്റാവുന്നതാണ്. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 25 പകല്‍ 1 മണി. ടെന്‍ഡര്‍ തുറക്കുന്ന തീയതി ആഗസ്റ്റ് 25 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:9656324414

ഉപ്പുതറ പഞ്ചായത്ത്
ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ ഉപ്പുതറ പഞ്ചായത്തിലെ 44 അങ്കണവാടികളിലെ 300 പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് 2023 സെപ്റ്റംബര്‍ മുതല്‍ 2024 മാര്‍ച്ച് മാസം വരെ പരമാവധി ഒരു മുട്ടയ്ക്ക് ട്രാന്‍സപോര്‍ട്ടേഷന്‍ ചാര്‍ജ് 2 രൂപ ഉള്‍പ്പടെ 8 രൂപ നിരക്കില്‍ ആഴ്ചയില്‍ രണ്ട് കോഴിമുട്ടവീതം വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 25 പകല്‍ 1 മണി. ടെന്‍ഡര്‍ തുറക്കുന്ന തീയതി ആഗസ്റ്റ് 25 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ്പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9188001731

കാഞ്ചിയാര്‍ പഞ്ചായത്ത്
ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ കാഞ്ചിയാര്‍ പഞ്ചായത്തിലെ 30 അങ്കണവാടികളിലെ 235 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 2023 സെപ്റ്റംബര്‍ മുതല്‍ 2024 മാര്‍ച്ച് മാസം വരെ പരമാവധി ഒരു മുട്ടയ്ക്ക് ട്രാന്‍സപോര്‍ട്ടേഷന്‍ ചാര്‍ജ് രണ്ട് രൂപ ഉള്‍പ്പടെ എട്ട് രൂപ നിരക്കില്‍ ആഴ്ചയില്‍ രണ്ട് കോഴിമുട്ട വീതം വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടൈന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 25 പകല്‍ 1 മണി. ടെന്‍ഡര്‍ തുറക്കുന്ന തീയതി ആഗസ്റ്റ് 25 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ്പ്രോജക്ട് ആഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9544892278










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!