Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പാമ്പാടുംപാറയില്‍ ‘മേരി മാട്ടി മേരാ ദേശ്’ കാമ്പയിന്‍



പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ മേരി മാട്ടി മേരാ ദേശ്’ – ‘എന്റെ മണ്ണ് എന്റെ രാജ്യം’ കാമ്പയിനിന് തുടക്കമായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ‘ ആസാദി കാ അമൃത് മഹോത്സവം’ സമാപനത്തിന്റെ ഭാഗമായി നടക്കുന്ന ക്യാമ്പയിന് 75 വൃക്ഷതൈകള്‍ നട്ടുകൊണ്ടുള്ള അമൃത് വാടിക നിര്‍മ്മിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന്‍ വൃക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടൊപ്പം കയര്‍ ഭൂവസ്ത്രവും ജലാശയത്തിനരികില്‍ ഒരുക്കിയിട്ടുണ്ട്. മണ്ണിനെ കയര്‍ ഭൂവസ്ത്രം പുതപ്പിച്ച് വൃക്ഷതൈകള്‍, പുല്‍വിത്തുകള്‍ നട്ടുകൊണ്ട് മണ്ണൊലിപ്പ് തടയുന്ന രീതിയാണിത്.

പത്തിനിപാറയില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന ജലാശയം അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സഹകരണത്തോടെ വൃത്തിയാക്കുകയും ചെക്ക്ഡാം നവീകരിക്കുകയും ചെയ്തിരുന്നു. ഈ ജലാശയത്തിന്റെ സമീപത്താണ് പഞ്ചായത്ത് അമൃത് വാടിക നിര്‍മ്മിക്കുന്നത്. അമൃത് സരോവര്‍ പദ്ധതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ജലാശയങ്ങള്‍ സ്ഥിതിചെയുന്ന എല്ലാ ഗ്രാമപഞ്ചായത്തുകളിലും രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓര്‍മയ്ക്കായി വാടികകള്‍ നിര്‍മ്മിക്കും. നെടുങ്കണ്ടം ബ്ലോക്കില്‍ അമൃത് സരോവര്‍ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് പഞ്ചായത്തുകളില്‍ ഒന്നാണ് പാമ്പാടുംപാറ.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിനി സന്തോഷ്, ജോസ് തെക്കേകൂറ്റ്, ആരിഫ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ വൃക്ഷതൈകള്‍ നട്ടു. നെടുങ്കണ്ടം ബി ഡി ഒ ഹേബി മാത്യു, ജോയിന്റ് ബി ഡി ഒ രാജേഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മണിയപ്പന്‍ സി, അസിസ്റ്റന്റ് സെക്രട്ടറി സിമി കെ സണ്ണി, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!