കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾക്കും റാഗിംഗ് വിരുദ്ധ സമിതികൾക്കുമായി നിയമ ബോധവൽക്കരണ പരിപാടി സംഘടിച്ചു

തൊടുപുഴ അൽ അസർ എൻജിനീയറിങ് കോളേജിൽ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾക്കും റാഗിംഗ് വിരുദ്ധ സമിതികൾക്കുമായി നടത്തപ്പെട്ട റാഗിംഗ് വിരുദ്ധ നിയമ ബോധവൽക്കരണ പരിപാടി ഇടുക്കി അഡീഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവേൽ പോൾ നിർവ്വഹിച്ചു. അഡ്വ. കെ.എം. മിജാസ് (മാനേജിംഗ് ഡയറക്ടർ അൽ-അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്) അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബിജു വി.എ (പബ്ലിക് റിലേഷൻസ് ഓഫീസർ പോലീസ് സ്റ്റേഷൻ, തൊടുപുഴ) സ്വാഗതം ആശംസിച്ചു.
തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാബു പി.കെ ആശംസകൾ അറിയിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലെ അഭിഭാഷകനായ പ്രേംജി സുകുമാരൻ റാഗിംഗ് വിരുദ്ധ ക്ലാസ് നയിച്ചു.
ഇടുക്കി ജില്ലയിലെ കോളേജുകളിൽ രൂപീകരിച്ചിട്ടുള്ള ആൻറി റാഗിംഗ് സെൽ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിൽ അംഗങ്ങൾ ആയിട്ടുള്ള അധ്യാപകർ, പിടിഎ പ്രതിനിധികൾ, കോളേജ് പ്രിൻസിപ്പാൾ, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമിതരായിട്ടുള്ള കൗൺസിലേഴ്സ‌്, എന്നിവർ ക്ലാസ്സിൽ പങ്കെടുത്തു. അഡ്വ. എസ് എസ് താജുദ്ദീൻ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്) കൃതജ്ഞത രേഖപ്പെടുത്തി













































































